Skip to main content

Posts

Showing posts with the label Big Boss

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ബിഗ് ബോസ് സീസൺ 3 ടീസർ പുറത്തിറങ്ങി

  മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ 'ബിഗ് ബോസ് ' മൂന്നാം സീസണിന്റെ ടീസർ പുറത്തിറങ്ങി. ഈ മാസം പകുതിയോടെ പുതിയ സീസണിന്റെ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'ഷോ മസ്റ്റ് ഗോ ഓൺ' എന്ന ടാഗ് ലൈനോട് കൂടിയാണ് ടീസർ എത്തിയിരിക്കുന്നത്. ടീസർ ഇതാ : മുംബൈയിലെ ആദ്യ സീസണ് ശേഷം കഴിഞ്ഞ സീസൺ ചെന്നൈയാണ് വേദിയായത്. എന്നാൽ ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാകുന്നത് ചെന്നൈ തന്നെയാണ്. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. സാബു മോനാണ് ആദ്യ സീസൺ വിജയി ആയത്, എന്നാൽ കഴിഞ്ഞ സീസൺ കോവിഡ് വ്യാപനം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

'എന്റെ പേരിലുള്ള ഗ്രൂപ്പുമായോ സംഘടനകളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല': ഡോ: രജിത്

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ജനകീയ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഡോ. രജിത് കുമാർ. വലിയ ആരാധക പിന്തുണയുള്ള രജിത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുക്കിയ സ്വീകരണം വലിയ വിവാദമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ അദ്ദേഹത്തെ സ്വീകരിക്കാൻ വൻ ജനാവലിയാണ് എത്തിയത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കെ വലിയ ജനക്കൂട്ടം സൃഷ്ടിച്ചതിന് രജിത് കുമാർ ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ സ്വന്തം നിലപാട് വ്യക്തമാക്കി കൊണ്ട് രജിത് കുമാർ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. രജിത് കുമാർ പറയുന്നത് തന്റെ പേരിൽ ഒരുപാട് ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. എന്നാൽ അവയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ല. തന്റെ പേരിൽ നടക്കുന്ന പണപ്പിരിവിൽ താൻ ഉത്തരവാദിയല്ല. എന്റെ പേരിൽ നടക്കുന്ന സൈബർ അറ്റാക്കിലും താൻ ഉത്തരവാതിയല്ലെന്നും രജിത് കുമാർ പറഞ്ഞു. മുഴുവൻ വിഡിയോ ഇതാ :

ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

ബിഗ് ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ ടു അവസാനിപ്പിക്കുന്നത്. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചതായി എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബിഗ് ബോസ്സ് സീസണ്‍ ടു മലയാളം അവസാനിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 300ലേറെ പേര്‍ ആണ് ബിഗ് ബോസ് മലയാളം ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റിലെയും എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെയും ജീവനക്കാരാണ് ഇവര്‍. മോഹന്‍ലാല്‍ ആണ് ഷോ അവതാരകന്‍. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രീകരണത്തിനായി എത്തുന്നുണ്ട്.

ഡോ: രജിത് കുമാറിനെതിരെ കേസ് എടുത്തേക്കും

ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ്‍ ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത് കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്. ചൊവ്വാഴ്ച നടന്ന ഹൈസ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന രസകരമായ എപ്പിസോഡിലെ മത്സരാര്‍ത്ഥി ആയിരുന്നു എല്ലാവരും രേഷ്മയുടെ പിറന്നാള്‍ ദിനത്തില്‍ അഭിനന്ദനങ്ങള്‍ നല്‍കുന്നതിനിടെയാണ് അദ്ദേഹം കണ്ണില്‍ മുളക് തേച്ചത്. രജിത്തിനെ കണ്‍ഫഷന്‍ റൂമില്‍ എത്തിക്കുകയും ശേഷം വിവരങ്ങള്‍ പറയുകയും വീട്ടിലെ നിയമാവലിയ്ക്ക് എതിരാണെന്ന് പറയുകയും താല്‍ക്കാലികമായി ഷോയില്‍ നിന്ന് പുറത്തു ആക്കുകയും ചെയ്തു. ഇതാണ് ആരാധകരെ ഇപ്പോള്‍ ഏറെ അസ്വസ്ഥരാക്കുന്നത്. ത...

ഫുക്രുവിന്റെ പുകവലിയെ വിമർശിച്ച് മോഹൻലാൽ

രണ്ട് സീസൺ കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട ഷോയായി മാറി കഴിഞ്ഞു ബിഗ്‌ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ പരിപാടിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകളാണ്. ഈ ആഴ്ച മോഹൻലാൽ എത്തിയപ്പോൾ ആദ്യം തന്നെ പറഞ്ഞത് ഫുക്രുവിന്റെ പുതിയ ശീലത്തെ പറ്റിയാണ്.  കഴിഞ്ഞ ആഴ്ച മുതലാണ് ഫുക്രു ബിഗ് ബോസ്സിൽ പുകവലി ആരംഭിച്ചത്. ഫുക്രു, ജസ്‌ല, അലസാന്ദ്ര എന്നിവരുടെ പുതിയ താവളമായി മാറിയിരിക്കുകയാണ് സ്മോക്കിങ് റൂം. ജെസ്‌ലയും അലസാന്ദ്രയും പുകവലിയ്ക്കുന്ന രംഗം നേരത്തെ തന്നെ ബിഗ് ബോസ്സ് പുറത്തുവിട്ടിരുന്നു. ലോകം മുഴുവൻ കാണുന്നുണ്ട് പുതിയ ശീലം മാറ്റിയാൽ കൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞു. ഈ ആഴ്ച മൂന്നുപേരാണ് ബിഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത്. കണ്ണിൽ അസുഖം ബാധിച്ച ചികിത്സയിലായിരുന്ന ദയയും, രേഷ്മയും, എലീനയുമാണ് ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്.

Facebook

Recommended Calls