Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 12)


'Breathe : into the shadows' ജൂലൈ 10 ന്

അഭിഷേക് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'Breathe: into the shadows' ജൂലൈ 10 ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. മലയാളി താരം നിത്യ മേനോനും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

മാറനല്ലൂർ ദാസ് അന്തരിച്ചു

സിനിമ ലോക്കേഷനുകളിലും അവാർഡ് നിഷകളിലും സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്നങ്ങൾ കാരണം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

മഹാഭാരതം : ആമിർ ഖാനുമായി ചർച്ച നടത്തി ബാഹുബലി രചയിതാവ്

ബാഹുബലി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് 'മഹാഭാരതം' സിനിമയുമായി ബന്ധപ്പെട്ട് ആമിർ ഖാനുമായി ചർച്ച നടത്തി. എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ കോയി മൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സിനിമയുടെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

മഹിമ നമ്പ്യാർ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു

മലയാളി താരം മഹിമ നമ്പ്യാരും വിക്രം പ്രഭുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 'അസുര ഗുരു' നാളെ നെറ്റ്ഫ്ലിക്‌സ് വഴി റിലീസ് ചെയ്യുന്നു. മാർച്ച് 13ന് റിലീസ് ചെയ്ത ചിത്രത്തിന് ലോക്ക്ഡൗൺ കാരണം തീയേറ്റർ പ്രദർശനം തുടരാൻ കഴിഞ്ഞിരുന്നില്ല.

'ഡാർക്ക് ' സീസൺ മൂന്നിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ജർമ്മൻ സയൻസ് ഫിക്ഷൻ സീരിസായ 'ഡാർക്ക് ' ന്റെ മൂന്നാമത്തെയും അവസാനത്തെയും സീസണിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രണ്ടാം സീസണിൽ ബാക്കിവെച്ച ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരവുമായി മൂന്നാം സീസൺ ജൂൺ 27ന് നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തിറങ്ങും.

'മുംബൈ സാഗ' യുടെ ഷൂട്ടിങ് പുനരംഭിക്കുന്നു

ജോൺ ഏബ്രഹാം, ഇമ്രാൻ ഹാഷ്മി, സുനിൽ ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മുംബൈ സാഗ' യുടെ ഷൂട്ടിങ് അടുത്ത മാസം പുനരാരംഭിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് ലൊക്കേഷൻ മാറ്റാനാണ് തീരുമാനം.

ഓൺലൈൻ ഹെൽത്ത് ട്രാക്കറുകൾ നൽകി അക്ഷയ് കുമാർ

നാസിക് സിറ്റി പോലീസിനു വേണ്ടി ഹെൽത്ത് ട്രാക്കറുകൾ അവതരിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. കൈയിൽ ധരിക്കാവുന്ന സ്മാർട്ട് ബാൻഡുകൾ വഴി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില പരിശോധിക്കുക എന്നതാണ് ഈ ഹെൽത്ത് ട്രാക്കറിന്റെ ലക്ഷ്യം.

അമിതാഭ് ബച്ചൻ ചിത്രം റിലീസ് ചെയ്തു

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗുലബോ സിതബോ' ആമസോൺ പ്രൈം വഴി റിലീസ് ചെയ്തു.
റേറ്റിംഗ് :
IMDB - 7.4/10
THE QUINT - 3/5
TIMES OF INDIA - 3.5/5
INDIAN EXPRESS - 2/5








Facebook

Recommended Calls