Skip to main content

Posts

Showing posts with the label Netflix

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.

രണ്ട് ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒ.ടി.ടി റിലീസിന്?

  മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂണി'ന് ശേഷം രണ്ട് ഫഹദ്‌ ഫാസിൽ ചിത്രങ്ങൾ കൂടി ഒ.ടി.ടി റിലീസ് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'സീ യു സൂണി'ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നെറ്റ് ഫ്ലിക്സാണ് ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ വാങ്ങിയിരിക്കുന്നത്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന 'ഇരുൾ', ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നു 'ജോജി' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി റിലീസ് ചെയ്യുകയെന്ന് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഈ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് 'ഇരുൾ' ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോജി'. കുമ്പളങ്ങി നൈറ്റ്സ്, മഹ...

ഒ.ടി.ടി റിലീസ് ചെയ്യുന്നു !

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലെറ്റ്സ്റ്റ് ഒ.ടി.ടി ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം വൻ തുകയാണ് ചിത്രത്തിന് വേണ്ടി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സ് ഓഫർ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ നിന്നുുള്ള സ്ഥിരീകരണം ഉടൻ പുറത്തുവരും. 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും, ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും, എഡിറ്റിംഗ് വിവേക് ഹര്‍ഷനും, സംഘട്ടനം ദിനേശ് സുബ്ബരായനും സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നിർവഹിക്കുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വൈ നോട്ട് ഫിലിംസിന്റെ ബാനറിൽ ശശികാന്ത്, ചക്രവർത്തി, രാമചന്ദ്ര എന്നിവർ നിർമിക്കു...

റൂസ്സോ ബ്രദേഴ്സിന്റെ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രത്തിൽ ധനുഷും

തെന്നിന്ത്യൻ സിനിമാ മേഖലയ്ക്കും കൂടാതെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ കഴിയുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്ക്‌സ് നിർമിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമായ 'ദി ഗ്രേ മാനി'ൽ ധനുഷും അഭിനയിക്കുന്നു. നെറ്റ്ഫ്ലിക്ക്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. 'ക്യാപ്റ്റൻ അമേരിക്ക', 'അവഞ്ചേഴ്‌സ് ' എന്നീ ചിത്രങ്ങൾ ഒരുക്കിയ ഹോളിവുഡിലെ പ്രമുഖ സംവിധായകരായ റൂസ്സോ ബ്രദേഴ്സാണ് 'ദി ഗ്രേ മാൻ' ഒരുക്കുന്നത്.  ക്രിസ് ഈവൻസ്, റയാൻ ഗോസ്‌ലിങ്, അന ഡി അർമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ധനുഷിനെ കൂടാതെ ചിത്രത്തിൽ ജെസ്സിക ഹെൻവിക്, വാഗ്നർ  മൗറ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായതായി നെറ്റ്ഫ്ലിക്ക്‌സ് അറിയിച്ചു. മാർക് ഗ്രീനെയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രം ഏകദേശം 1500 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. 'ദി എസ്ട്ര ഓർഡിനറി ജേർണി ഓഫ് ദി ഫക്കീർ' എന്ന ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഇന്റർനാഷണൽ ചിത്രമാണ് ഇത്.  ഒരുപാട് സിനിമാ താരങ്ങൾ സോഷ്യൽ മീഡിയ വഴി ധനുഷിന് അഭിനന്ദനവുമായി എത്തി കഴിഞ്ഞു.  

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 12)

'Breathe : into the shadows' ജൂലൈ 10 ന് അഭിഷേക് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'Breathe: into the shadows' ജൂലൈ 10 ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. മലയാളി താരം നിത്യ മേനോനും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാറനല്ലൂർ ദാസ് അന്തരിച്ചു സിനിമ ലോക്കേഷനുകളിലും അവാർഡ് നിഷകളിലും സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. ശാരീരിക പ്രശ്നങ്ങൾ കാരണം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മഹാഭാരതം : ആമിർ ഖാനുമായി ചർച്ച നടത്തി ബാഹുബലി രചയിതാവ് ബാഹുബലി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് 'മഹാഭാരതം' സിനിമയുമായി ബന്ധപ്പെട്ട് ആമിർ ഖാനുമായി ചർച്ച നടത്തി. എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ കോയി മൊയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സിനിമയുടെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. മഹിമ നമ്പ്യാർ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നു മലയാളി താരം മഹിമ നമ്പ്യാരും വിക്രം പ്രഭുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 'അസുര ഗുരു' നാളെ നെറ്റ്ഫ്ലി...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (ജൂൺ 10)

കാവലിന്റെ ടീസർ വരുന്നു മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ടീസർ ഈ മാസം 26ന് പുറത്തിറങ്ങും. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജ്ജാണ്. 'പെൻഗ്വിൻ' ന്റെ ട്രെയ്‌ലർ ലാലേട്ടൻ പുറത്തിറക്കുന്നു കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെൻഗ്വിൻ' ന്റെ മലയാളം ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് മോഹൻലാൽ പുറത്തിറക്കും. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഷൂട്ടിങ് പുനരാരംഭിക്കുന്നു തെലുങ്ക് സിനിമാ താരങ്ങളും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്‌ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ ജൂലൈ 15 ന് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. നർത്തകർക്ക് സഹായവുമായി ഷാഹിദ് കപൂർ നാൽപത് ബോളിവുഡ് നർത്തകർക്ക് സാമ്പത്തിക സഹായം നൽകി ഷാഹിദ് കപൂർ. ബോളിവുഡ് കൊറിയോഗ്രാഫർമാരായ അഹമ്മദ് ഖാന്റെയും ബോസ്‌കോയുടെയും കീഴിലുള്ള നാൽപത് നർത്തകാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് താരം സഹായം കൈമാറിയത്. സിനിമ സംവിധാന രംഗത്തേക്ക് രമ്യാ നമ്പീശൻ ഒരു ഓൺ...

റോഷൻ മാത്യുവിന് നായികയാവേണ്ടിയിരുന്നത് പ്രിയങ്ക ചോപ്ര

പ്രശസ്ത ബോളിവുഡ് ഫിലിം മേക്കർ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ചോക്ഡ് ' ഇന്നലെ നെറ്റ്ഫ്ലിക്ക്‌സിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി താരം റോഷൻ മാത്യുവും ബോളിവുഡ് താരം സയാമി ഖേറുമാണ്. 2015ൽ തിരക്കഥ പൂർത്തിയായ ഈ ചിത്രത്തിന് വേണ്ടി പ്രിയങ്ക ചോപ്രയെ സമീപിച്ചിരുന്നതായി അനുരാഗ് കശ്യപ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചത് പ്രിയങ്ക ചോപ്രയെയായിരുന്നു. എന്നാൽ താരം പിന്നീട് അമേരിക്കയിൽ പോവുകയും തിരക്കുകൾ ആവുകയും ചെയ്തു. ഇതിന് ശേഷം ഞങ്ങൾ മൃണാൽ താക്കൂറിനെ സമീപിച്ചു, എന്നാൽ മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിൽ ആയിരുന്നു താരം. അങ്ങനെ 2017 ലാണ് സയാമി ഖേറിനെ ഈ ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യുന്നത് - അനുരാഗ് കശ്യപ് പറഞ്ഞു. നോട്ട് നിരോധനം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് റോഷൻ മാത്യൂ.

'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ പോളും അനസ് ഖാനും തിരക്കഥ എഴുതി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം 'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂൺ 7ന് നെറ്റ്ഫ്ലിക്‌സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 28ന് തീയേറ്റർ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. എന്നാൽ മാർച്ച് 22ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ചിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായി മാറുകയായിരുന്നു. തുടർന്ന് ലോക്ക് ഡൗൺ അനിശ്ചിതകാലമായി നീണ്ടതോടെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ ടെലിവിഷൻ പ്രീമിയറിന് തയ്യാറായത്. അങ്ങനെ മെയ് 7ന് ഏഷ്യാനെറ്റിലൂടെ ചിത്രം ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തി. ബാർക് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2020ൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ടി.ആർ.പി റേറ്റിംഗ് ആണ് 'ഫൊറൻസിക് ' നേടിയത്. കൃത്യം ഒരു മാസത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്ക്‌സിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

മണി ഹെയ്സ്റ്റ്: പ്രൊഫസറുടെ വേഷപ്പകർച്ചയിൽ മലയാള താരം ജയസൂര്യ

ലോകം മുഴുവൻ ആരാധകരുള്ള സ്പാനിഷ് വെബ്‌സീരിസാണ് 'La Casa De Papel' അഥവാ മണി ഹെയ്സ്റ്റ്. സ്പാനിഷ് ചാനൽ ആയ ആന്റീന 3 യിൽ സംപ്രേഷണം തുടങ്ങിയ സീരീസ് ഓൺലൈൻ ഭീമൻമാരായ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുത്തതോടെ ലോകം മുഴുവൻ പ്രസിദ്ധി നേടുകയായിരുന്നു. മണി ഹെയ്സ്റ്റിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസർ സെർജിയോ മർക്വിന എല്ലാവരുടെയും ഇഷ്ട കഥാപാത്രമാണ്. അലവാരോ മോർടെ എന്ന സ്പാനിഷ് നടൻ ഗംഭീരമാക്കിയ ആ കഥാപാത്രം മിക്ക നടന്മാരുടെയും സ്വപ്ന കഥാപാത്രമായി മാറിക്കഴിഞ്ഞു ഹിന്ദി നടൻ ആയുഷ്മാൻ ഖുറാന താൻ പ്രൊഫസറിനെ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് ഈയിടെ പറയുകയുണ്ടായി. അതേ പോലെ തന്നെ പ്രൊഫസർ കഥാപാത്രത്തിന് വേണ്ടിയുള്ള തന്റെ സ്വപ്നങ്ങൾ പാതി യാഥാർഥ്യമായി എന്ന് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് താമിർ ഓക്കെ എന്ന പ്രതിഭ നിർമിച്ച പിക്ചർ ആർട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയസൂര്യ പ്രൊഫസർ ആയിട്ടുള്ള തന്റെ വേഷപകർച്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചത് ജയസൂര്യയുടെ വാക്കുകൾ: "Thamir,making my dreams a partial reality through his art. 🥰🥰🥰 Thamir Okey"

Facebook

Recommended Calls