Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഒ.ടി.ടി റിലീസ് ചെയ്യുന്ന ആദ്യ മലയാള ബിഗ് ബജറ്റ് ചിത്രം

 


ഒ.ടി.ടി റിലീസ് ചെയ്യുന്ന ആദ്യ മലയാള ബിഗ് ബജറ്റ് ചിത്രമാകാനൊരുങ്ങി ദുൽഖർ സൽമാന്റെ 'കുറുപ്പ് '. മനോരമ ന്യൂസാണ് ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ടത്. 

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സിനിമാ പ്രവർത്തകാരുടെ യോഗത്തിൽ തീയറ്ററുകൾ ഉടൻ തുറക്കില്ല എന്ന തീരുമാനം എടുത്തിരുന്നു. തുടർന്ന് കൂടുതൽ മലയാള ചിത്രങ്ങൾ ഒ.ടി.ടി വഴി റിലീസ് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കുറുപ്പിന്റെ ഓൺലൈൻ റിലീസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിന്‍റെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന ചിത്രം 35 കോടി മുതൽ മുടക്കിൽ ദുൽഖർ സൽമാനും, എം സ്റ്റാർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്

Facebook

Recommended Calls