Skip to main content

Posts

Showing posts with the label ott release

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.

രണ്ട് ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒ.ടി.ടി റിലീസിന്?

  മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂണി'ന് ശേഷം രണ്ട് ഫഹദ്‌ ഫാസിൽ ചിത്രങ്ങൾ കൂടി ഒ.ടി.ടി റിലീസ് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'സീ യു സൂണി'ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നെറ്റ് ഫ്ലിക്സാണ് ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ വാങ്ങിയിരിക്കുന്നത്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന 'ഇരുൾ', ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നു 'ജോജി' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി റിലീസ് ചെയ്യുകയെന്ന് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഈ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് 'ഇരുൾ' ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോജി'. കുമ്പളങ്ങി നൈറ്റ്സ്, മഹ...

മലയാളം വെബ് സീരീസ് ഒ.ടി.ടി റിലീസ് ചെയ്യുന്നു

  വൻ താരനിരയുമായി എത്തുന്ന മലയാളം വെബ് സീരീസ് 'ഇൻസ്റ്റാഗ്രാമം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ആസിഫ് അലി നായകനായ 'ബി.ടെക് ' സംവിധാനം ചെയ്ത മൃദുൽ നായരാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ദിശ പതാനി, അർജുൻ കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ ചേർന്ന് പുറത്തിറക്കിയ 'ഇൻസ്റ്റാഗ്രാമ'ത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഡോ.ലീന.എസ് നിർമിക്കുന്ന ഈ വെബ് സീരിസ് നീ സ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദീപക് പറമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ്, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവർ വേഷമിടുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ അയ്യപ്പൻ എന്നിവർ സ്‌പെഷൽ അപ്പിയറൻസായി എത്തുന്നു. ജെ. രാമകൃഷ്ണയും മൃദുൽ നായരും ചേർന്നാണ് വെബ് സീരീസിന്റെ രചന നിർവഹിച്ചത്. അരുൺ ജെയിംസ്, പവി. കെ.പവൻ, ധനേഷ് രവീന്ദ്രൻ എന്നിവർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

നീ സ്ട്രീമിലൂടെ ഇതാ ഒരു പുതിയ ചിത്രം കൂടി

  'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിന്റെ റിലീസോടു കൂടി പ്രേക്ഷക ശ്രദ്ധ നേടിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് നീ സ്ട്രീം. പല പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമും സ്ട്രീം ചെയ്യാൻ മടിച്ച 'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' മലയാളം കണ്ടന്റിന് വേണ്ടി മാത്രമുള്ള നീ സ്ട്രീം വഴി പുറത്തിറക്കുകയായിരുന്നു. 'ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' എന്ന ചിത്രത്തിനോടൊപ്പം നീ സ്ട്രീമും സിനിമാ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രം കൂടി നീ സ്ട്രീം വഴി പുറത്തിറങ്ങുകയാണ്. ഉണ്ണി.ആറിന്റെ തിരക്കഥയിൽ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക് ' എന്ന ചിത്രമാണ് നീ സ്ട്രീം വഴി പുറത്തിറങ്ങുന്നത്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29ന് തീയറ്റർ വഴി റിലീസ് ചെയ്തിരുന്നു. ഫെബ്രുവരി 5നാണ് ചിത്രം നീ സ്ട്രീമിൽ റിലീസ് ചെയ്യുന്നത്. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്...

ഒ.ടി.ടി റിലീസ് ചെയ്യുന്നു !

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലെറ്റ്സ്റ്റ് ഒ.ടി.ടി ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം വൻ തുകയാണ് ചിത്രത്തിന് വേണ്ടി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സ് ഓഫർ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ നിന്നുുള്ള സ്ഥിരീകരണം ഉടൻ പുറത്തുവരും. 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും, ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും, എഡിറ്റിംഗ് വിവേക് ഹര്‍ഷനും, സംഘട്ടനം ദിനേശ് സുബ്ബരായനും സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നിർവഹിക്കുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വൈ നോട്ട് ഫിലിംസിന്റെ ബാനറിൽ ശശികാന്ത്, ചക്രവർത്തി, രാമചന്ദ്ര എന്നിവർ നിർമിക്കു...

'മാസ്റ്റർ' സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  വിജയ് യും വിജയ് സേതുപതിയും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ഇത് ആദ്യമായാണ് വൻ കളക്ഷൻ നേടിയ ഒരു സൂപ്പർ സ്റ്റാർ ചിത്രം തീയറ്റർ റിലീസിന് ശേഷം ഇത്രയും വേഗം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29 (വെള്ളിയാഴ്ച) നാണ് 'മാസ്റ്റർ' ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുക. 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മറ്റൊരു മലയാള സിനിമ കൂടി ഒ.ടി.ടി റിലീസ് ചെയ്തു

  സുരാജ്‌ വെഞ്ഞാറമൂട് - നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചന് ' ശേഷം മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന നവാഗതരായ ജിനോയ് - ജിബിറ്റ് എന്നിവർ സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ദ്രന്‍സ്, വീണ നന്ദകുമാര്‍, പൗളി വത്സന്‍, ജോളി ചിറയത്ത്, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോർജിന്റെ കഥയ്ക്ക് ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകൻ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ ആസ്വ...

ഒ.ടി.ടി റിലീസ് ചെയ്യുന്ന ആദ്യ മലയാള ബിഗ് ബജറ്റ് ചിത്രം

  ഒ.ടി.ടി റിലീസ് ചെയ്യുന്ന ആദ്യ മലയാള ബിഗ് ബജറ്റ് ചിത്രമാകാനൊരുങ്ങി ദുൽഖർ സൽമാന്റെ 'കുറുപ്പ് '. മനോരമ ന്യൂസാണ് ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ടത്.  ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സിനിമാ പ്രവർത്തകാരുടെ യോഗത്തിൽ തീയറ്ററുകൾ ഉടൻ തുറക്കില്ല എന്ന തീരുമാനം എടുത്തിരുന്നു. തുടർന്ന് കൂടുതൽ മലയാള ചിത്രങ്ങൾ ഒ.ടി.ടി വഴി റിലീസ് ചെയ്യുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കുറുപ്പിന്റെ ഓൺലൈൻ റിലീസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.  സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ്  രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിന്‍റെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന ചിത്രം 35 കോടി മുതൽ മുടക്കിൽ ദുൽഖർ സൽമാനും, എം സ്റ്റാർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്

Facebook

Recommended Calls