Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു


മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു.

ഇപ്പോഴിതാ മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. നിർമാതാവും നടനുമായ വിജയ് ബാബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു.

Facebook

Recommended Calls