Skip to main content

Posts

Showing posts with the label Vijay Babu

RECOMMENDED VIDEO

GET QUICK WHATS APP UPDATES

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മുരളി ഗോപിയുടെ രചനയിൽ ബിഗ് ബജറ്റ് ചിത്രം നിർമിക്കാൻ ഒരുങ്ങി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ലേക്കാണ് ചിത്രം ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ് ', പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' എന്നിവയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി ഹോം, നായകള്‍ മാത്രം അഭിനേതാക്കളായി എത്തുന്ന വാലാട്ടി എന്നീ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഇറങ്ങാനിരിക്കുന്നത്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം പുറത്തിറങ്ങുക.

നരണിപ്പുഴ ഷാനവാസിന്റെ സ്വപ്നം സഫലമാക്കാനൊരുങ്ങി വിജയ് ബാബു

  സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നരണിപ്പുഴ ഷാനവാസ്. അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വിയോഗം മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിന്നു. നരണിപ്പുഴ ഷാനവാസ് പൂർത്തിയാക്കിവെച്ച തിരക്കഥ സിനിമയാക്കാനൊരുങ്ങുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിന്റെ ആദ്യ ചിത്രം 'സൂഫിയും സുജാതയും' നിർമിച്ചതും വിജയ് ബാബു തന്നെയാണ്. കൊച്ചിയിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തിലാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ തന്റെ അഭ്യർഥനപ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയതായി വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. 'സൽമ' എന്നാണ് തിരക്കഥയുടെ പേര്. വിജയ് ബാബു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതാ : "ഷാനവാസുമായി അടുപ്പമുണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍...

രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ടിൽ കിടിലൻ ചിത്രം വരുന്നു

ദിലീപ് നായകനായ 'കമ്മാരസംഭവം' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'തീർപ്പ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷാ തൽവാർ, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിക്കുന്നത്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു.  

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു. ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക് വലിമയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അജിത്തിന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ഇതിനെ തുടർന്ന് വലിമയ് ചിത്രീകരണം ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയായി നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത് മണിരത്നമാണ്. ടെനെറ്റ്‌: ഇന്ത്യയിലെ റിലീസിങ് തീയതി പ്രഖ്യാപിച്ചു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ടെനെറ്റ് ' ഇന്ത്യയിൽ ഡിസംബർ നാലിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇംഗ്ല...

'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു

മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു. ഇപ്പോഴിതാ മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. നിർമാതാവും നടനുമായ വിജയ് ബാബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ( ജൂൺ11 )

വിനയന്റെ ചരിത്ര സിനിമ വരുന്നു വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്. 'സൂഫിയും സുജാതയും' ജൂലൈ 2ന് ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ ...

Facebook

Recommended Calls