Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അംബിക റാവുവിന് സഹായവുമായി ജോജു

 


'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയിൽ ബേബി മോളുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി അംബിക റാവുവിന് ചികിത്സ സഹായവുമായി ജോജു ജോർജ്‌. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അംബിക റാവുവിന്റെ ദുരവസ്ഥ സംവിധായകൻ സാജിദ് യഹിയ വഴിയാണ് ജോജു അറിയുന്നത്. തുടർന്ന് ചികിത്സയ്ക്ക് വേണ്ടി അടിയന്തരമായി ഒരു ലക്ഷം രൂപ നൽകാമെന്ന് ജോജു ഉറപ്പ് നൽകി.

സുഹൃത്തുക്കളുടെയും, ഫെഫ്കയുടെയും, സിനിമാ രംഗത്തുള്ളവരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോയി കൊണ്ടിരുന്നത്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു അംബിക.

തൊമ്മനും മക്കളും, സാൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും അംബിക റാവു പ്രവർത്തിച്ചിട്ടുണ്ട്.

Facebook

Recommended Calls