Skip to main content

Posts

Showing posts with the label joju george

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'സ്റ്റാർ' സിനിമയുടെ ട്രെയ്‌ലർ ഇതാ

  അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന "സ്റ്റാർ"ൻ്റെ ട്രൈലെർ പുറത്തിറങ്ങി. മലയാളത്തിൻ്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ചേർന്ന് താരങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'.ചിത്രം ഏപ്രിൽ 9ന് തീയേറ്റർ റിലീസാണ്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാകുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൻ്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തരുൺ ഭാസ്കരനാണ് ഛായാ...

'സ്റ്റാർ' സിനിമയുടെ റിലീസ് തീയതി പുറത്ത്

  അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റാർ'. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9ന് തീയേറ്റർ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നായക നിരയിലെ ജോജു - പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്.റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്...

നാല് ഭാഷകളിലായി ജോജു ജോർജ് ‌ചിത്രം ഒരുങ്ങുന്നു

  ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസി'ന്റെ പായ്ക്കപ്പ്‌ ഇന്നലെ നടന്നു. മലയാളം, തമിഴ്‌, തെലുങ്ക്,‌ ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മുവീ ആണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. സിദ്ദീഖ്, ആശ ശരത്ത്, അർജുൻ സിങ്, വിജിലേഷ്, ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി,മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌.പി.ആർ.ഒ: പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ജിതിൻ മധു തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

ജോജു ജോർജ്ജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു

  'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ്...

ഒ.ടി.ടി റിലീസ് ചെയ്യുന്നു !

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലെറ്റ്സ്റ്റ് ഒ.ടി.ടി ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം വൻ തുകയാണ് ചിത്രത്തിന് വേണ്ടി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ് ഫ്ലിക്സ് ഓഫർ ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ നിന്നുുള്ള സ്ഥിരീകരണം ഉടൻ പുറത്തുവരും. 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ഗെയിം ഓഫ് ത്രോണ്‍സി'ല്‍ അഭിനയിച്ച ജെയിംസ് കോസ്‌മോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും, ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും, എഡിറ്റിംഗ് വിവേക് ഹര്‍ഷനും, സംഘട്ടനം ദിനേശ് സുബ്ബരായനും സഹനിര്‍മ്മാണം റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നിർവഹിക്കുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വൈ നോട്ട് ഫിലിംസിന്റെ ബാനറിൽ ശശികാന്ത്, ചക്രവർത്തി, രാമചന്ദ്ര എന്നിവർ നിർമിക്കു...

അംബിക റാവുവിന് സഹായവുമായി ജോജു

  'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയിൽ ബേബി മോളുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി അംബിക റാവുവിന് ചികിത്സ സഹായവുമായി ജോജു ജോർജ്‌. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അംബിക റാവുവിന്റെ ദുരവസ്ഥ സംവിധായകൻ സാജിദ് യഹിയ വഴിയാണ് ജോജു അറിയുന്നത്. തുടർന്ന് ചികിത്സയ്ക്ക് വേണ്ടി അടിയന്തരമായി ഒരു ലക്ഷം രൂപ നൽകാമെന്ന് ജോജു ഉറപ്പ് നൽകി. സുഹൃത്തുക്കളുടെയും, ഫെഫ്കയുടെയും, സിനിമാ രംഗത്തുള്ളവരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോയി കൊണ്ടിരുന്നത്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു അംബിക. തൊമ്മനും മക്കളും, സാൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും അംബിക റാവു പ്രവർത്തിച്ചിട്ടുണ്ട്.

'ഹലാൽ ലൗ സ്റ്റോറി'യുമായി 'സുഡാനി ഫ്രം നൈജീരിയ' ടീം

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ രണ്ട് പേരുകളാണ് സക്കറിയയും മുഹ്‌സിൻ പരാരിയും. മുഹ്‌സിന്റെ തിരക്കഥയിൽ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം അഞ്ച് സ്റ്റേറ്റ് അവാർഡും രണ്ട് നാഷണൽ അവാർഡും വാരിക്കൂട്ടിയിരുന്നു. ഇപ്പോൾ ഇതാ ആ ടീം വീണ്ടും ഒന്നിക്കുന്നു തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിനായി. 'ഹലാൽ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സക്കറിയയും മുഹ്‌സിനും ചേർന്നാണ് ഒരുക്കുന്നത്. വൻ താരനിരയുമായിയാണ് ചിത്രം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്ജ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് പാട്ടുകൾക്ക് ഈണം നൽകുന്നത്. പുതുമുഖം അജയ് മേനോൻ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം മാർച്ച് 27ന്  തീയറ്ററിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോ...

Facebook

Recommended Calls