Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

മമ്മൂട്ടി-മോഹൻലാൽ ചിത്രമൊരുക്കാൻ ഫാസിൽ

 

മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു.

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായൻ ഫാസിൽ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുള്ളതായി സംവിധായകൻ ഫാസിൽ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞു എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. 2011ൽ പുറത്തിറങ്ങിയ 'ലിവിങ് ടുഗെദർ' എന്ന ചിത്രമാണ് ഫാസിൽ അവസാനമായി സംവിധാനം ചെയ്തത്.

 

Facebook

Recommended Calls