Skip to main content

Posts

Showing posts with the label Mammootty

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആന്‍റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്ന് നിർമിച്ച 'ദി പ്രീസ്റ്റി'ന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവന്നു. ചിത്രം ഈ മാസം 14ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്​.

'അമ്മ'യുടെ മൾട്ടി സ്റ്റാർ ചിത്രം വൈശാഖിന്

  ട്വന്റി-ട്വന്റി എന്ന ചിത്രത്തിന് ശേഷം 'അമ്മ' സംഘടന ഒരുക്കുന്ന പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യും. 'അമ്മ' സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച ചിത്രം പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് ഒരുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ആ ചിത്രം ഉപേക്ഷിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'അമ്മ' സംഘടനയ്ക്ക് വേണ്ടി ഈ ചിത്രം നിർമ്മിക്കുന്നത്. 'അമ്മ' സംഘടനയ്ക്ക് വേണ്ടി ജോഷി സംവിധാനം ചെയ്ത 'ട്വന്റി-ട്വന്റി' എന്ന ചിത്രത്തിൽ സഹസംവിധായകനായും വൈശാഖ് പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ 'മധുരരാജ'യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മുരളി ഗോപിയുടെ രചനയിൽ ബിഗ് ബജറ്റ് ചിത്രം നിർമിക്കാൻ ഒരുങ്ങി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ലേക്കാണ് ചിത്രം ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ് ', പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' എന്നിവയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി ഹോം, നായകള്‍ മാത്രം അഭിനേതാക്കളായി എത്തുന്ന വാലാട്ടി എന്നീ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഇറങ്ങാനിരിക്കുന്നത്. എമ്പുരാന് ശേഷമായിരിക്കും മുരളി ഗോപിയുടെ തിരക്കഥയിലുള്ള മമ്മൂട്ടി ചിത്രം പുറത്തിറങ്ങുക.

'ഭീഷ്മ പർവ്വ'വുമായി മമ്മൂട്ടി - അമൽ നീരദ് മാസ്സ് കോംബോ

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം സുഷിൻ ശ്യാം ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ്.സി.ചന്ദ്രനാണ്. കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

'അമ്മ' സംഘടനയുടെ പുതിയ ചിത്രം വരുന്നു

  വൻ താരനിര അണിനിരന്ന ട്വന്റി-ട്വന്റി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി 'അമ്മ' സംഘടന വരുന്നു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന 'അമ്മ' സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്‌. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ടി.കെ രാജീവ് കുമാറിന്റെ തിരക്കഥയിൽ പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ് എന്നാണ് റിപ്പോർട്ട്. 140 ലധികം കലാകാരന്മാർ ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് 10 കോടിയിലേറെ രൂപ ചെലവഴിച്ചു പണിത താരമന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മന്ദിരത്തിൽ അമ്മയുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള വലിയ ഹാൾ സാംസ്കാരിക പരിപാടികൾ നടത്താനും ഉപയോഗിക്കും.

ഷൂട്ടിങ് ആരംഭിക്കുന്നു

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ആയിരിക്കില്ല ഈ സിനിമ. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രീകരണത്തോടനുബന്ധിച്ച് പുറത്തുവിടും. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം സൗബിൻ പൂർത്തിയാക്കിയിരുന്നു. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി നടത്തിയ മേക്കോവർ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട മുടിയും താടിയും വളർത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പോലെയുള്ള ഒരു സ്‌റ്റൈലിഷ് കഥാപാത്രത്തെ നമുക്ക് ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. ജോഫിൻ ചാക്കോ സംവിധാനം ചെയ്ത 'ദ പ്രീസ്റ്റ് ' എന്ന ചിത്രമാണ് ഇനി അട...

'ദി പ്രീസ്റ്റി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് തീയതി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ചിത്രം  മാർച്ച് നാലിന് തീയറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി മഞ്ജു വാര്യർ ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ ഇരട്ടി പ്രതീക്ഷയിലാണ് ആരാധകർ. ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

മമ്മൂട്ടിയും - ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നു

  റോയൽ സിനിമാസ് നിർമിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ശ്യാമപ്രസാദും അജയ് വാസുദേവുമാണ് ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. ഇതിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയോടൊപ്പം ഉടനെ ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് സാറാ ജോസഫിന്റെ 'ആളോഹരി ആനന്ദം' ആണെന്ന് സംവിധായകൻ ശ്യാമപ്രസാദ് ദി ക്യൂവിനോട് പറഞ്ഞു. ഇതിൽ ഏത് ചിത്രമാണ് ആദ്യം നടക്കുകയെന്ന് ഇപ്പോൾ പറയാറായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007ൽ പുറത്തിറങ്ങിയ 'ഒരേ കടൽ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതിൽ മമ്മൂട്ടി അവതരിപ്പിച്ച എസ്.ആർ നാഥൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ വർഷം മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' ,ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ് ' എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ദി പ്രീസ്റ്റിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്...

'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റി..?

  നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടിയതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് റിലീസ് മാറ്റിയത് എന്നാണ് അറിയുന്നത്. അണിയറ പ്രവർത്തകരുടെ ഭാഗത്ത്‌ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യാനാണ് സാധ്യത. ദി പ്രീസ്റ്റിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടു...

'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം ഇന്ന് പുറത്തിറക്കി. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ : ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദി പ്രീസ്റ്റ് ഫെബ്രുവരി ആദ്യം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.

മമ്മൂട്ടി-മോഹൻലാൽ ചിത്രമൊരുക്കാൻ ഫാസിൽ

  മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ വിജയ ചിത്രങ്ങളിൽ ഫാസിൽ സിനിമകൾക്കുള്ള സ്ഥാനവും വലുതാണ്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ സംവിധായകനായി മാറുകയായിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് വീണ്ടും സിനിമ എടുക്കുവാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായൻ ഫാസിൽ. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുള്ളതായി സംവിധായകൻ ഫാസിൽ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞു എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. 2011ൽ പുറത്തിറങ്ങിയ 'ലിവിങ് ടുഗെദർ' എന്ന ചിത്രമാണ് ഫാസിൽ അവസാനമായി സംവിധാനം ചെയ്തത്.  

'പ്രേമ'ത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്തിരുന്നു : അൽഫോൻസ് പുത്രൻ

'നേരം','പ്രേമം' എന്നീ നിവിൻ പോളി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. മലയാളികൾ കണ്ടു ശീലിച്ച പ്രണയ ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായൊരു അവതരണമായിരുന്നു 'പ്രേമം' എന്ന സിനിമയിൽ അൽഫോൻസ് പുത്രൻ കാഴ്ചവെച്ചത്. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച പ്രേമത്തിന് ശേഷം നീണ്ട അഞ്ചു വർഷത്തെ ഇടവേള എടുത്തിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. എന്നാൽ ഇതിനിടയിലും രണ്ട്, മൂന്ന് പ്രോജക്ടുകൾ ചെയ്യാൻ പ്ലാനിട്ടിരുന്നതായും, ചില കാരങ്ങളാൽ അവ നടന്നില്ലെന്നും അൽഫോൻസ് പുത്രൻ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള തമിഴ് ചിത്രമാണ്. മമ്മൂട്ടി, അരുൺ വിജയ് എന്നിവരെ അണിനിരത്തി ഒരു തമിഴ് ചിത്രം ചെയ്യാൻ പ്ലാനിട്ടിരുന്നതായും എന്നാൽ ചിത്രത്തിന്റെ ബജറ്റ് വളരെ വലുതായതിനാൽ അത് ഉപേക്ഷിക്കുകയാണുണ്ടായതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. രണ്ടാമതായി കാളിദാസ് ജയറാമിനെ നായകനാക്കി ഒരു മ്യൂസിക്കൽ പ്ലാൻ ചെയ്തിരുന്നു. പക്ഷെ, കാളിദാസിന്റെ ഡേറ്റ്‌ പ്രശ്നമായതിനാൽ അതും നിർത്തിവെയ്ക്കേണ്ടി വന്നു. ...

മമ്മൂട്ടിക്ക് ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്

മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഒരുപാട് നിരൂപ പ്രശംസകളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചാണ് ചിത്രം മടങ്ങിയത്. ഒരുപാട് യുവതാരങ്ങളും മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ട എന്ന ചിത്രത്തെ തേടി പുരസ്‌ക്കാരങ്ങളും അടുത്തിടെ എത്തിയിരുന്നു. ഉണ്ടയിലെ വേറിട്ട പ്രകടനത്തിന് ആദ്യമായി മമ്മൂട്ടിയ്ക്ക് ഈ വർഷം ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ്. ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സിലെ മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. പല ഭാഷകളിലായി വിജയികളെ തിരഞ്ഞിടുക്കുന്ന ഈ ഫിലിം അവാർഡ്സിൽ മലയാളത്തിൽ നിന്ന് അർഹനായത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും ഉണ്ട. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകന് ചിത്രത്തിൽ ഹീറോയിസം രംഗങ്ങൾ ഒന്നും തന്നെയില്ല. പോലീസ്ക്കാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി- ഖാലിദ് റഹ്മാ...

പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരന്റെ പെങ്ങളുടെ കല്യാണചിലവ് ഏറ്റെടുത്ത് മമ്മൂക്ക

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഒരു അഭിനേതാവ് എന്ന നിലയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരുപാട് കഥാപാത്രങ്ങളെ താരം സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ പലരും അഹങ്കാരി എന്ന് അദ്ദേഹത്തെ വിളിക്കുമെങ്കിലും അടുത്തറിയുന്ന ആളുകൾക്ക് താരജാഡയില്ലാത്ത വ്യക്തി തന്നെയാണ് മമ്മൂട്ടി. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സിനിമകളുടെ ഷൂട്ടിങ്ങോക്കെ നിർത്തിവെച്ചിരിക്കുകയാണ്. ദിവസക്കൂലിയിൽ സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു പ്രവർത്തിയെ പ്രശംസിച്ചു ഒരു അഭിഭാഷകൻ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിവസക്കൂലിക്കാരന്റെ വിശപ്പിനെകുറിച്ചും ഓരോരുത്തരും ബോധവന്മാർ ആയിരിക്കണം എന്ന മമ്മൂട്ടിയുടെ വാചകളെ അഭിഭാഷകൻ ജഹാഗീർ റസാഖ് പ്രശംസിക്കുന്നുണ്ടായിരുന്നു. പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പെങ്ങളുടെ കല്യാണ ചിലവ് അദ്ദേഹം ഏറ്റടുത്തു എന്ന് അറിഞ്ഞപ്പോളാണ് മമ്മൂട്ടി എന്ന നടൻ ജീവിതത്തിലും മഹാനായ മനുഷ്യനാണന്ന് താൻ തിരിച്ചറിഞ്ഞതെന്ന് അഭിഭാഷകൻ കുറിക്കുകയുണ്ടായി. അഭിഭാഷകന്റെ കുറിപ്പിന...

Facebook

Recommended Calls