Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പവർ സ്റ്റാറിന്റെ പുത്തൻ വിശേഷവുമായി ഒമർ ലുലു

 


ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. മലയാളത്തിലെയും ഹോളിവുഡിലെയും താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ആകഷൻ കിംഗ്‌ ബാബു ആന്‍റണിയുടെ മടങ്ങിവരവ്‌ എന്ന നിലയിൽ ഇതിനകം മലയാളികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

പവർ സ്റ്റാർ കന്നഡയിലും റിലീസ് ചെയ്യുമെന്നും കൂടാതെ കന്നഡയിലെ സൂപ്പർ താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഒമർ ലുലു അറിയിച്ചു. പാട്ടുകളോ നായികയോ ഇല്ലാത്ത ഈ ചിത്രത്തിൽ ബാബു ആന്റണിയ്ക്കൊപ്പം റിയാസ് ഖാൻ, ബാബു രാജ്, അബു സലീം, ബിനീഷ് ബാസ്റ്റിൻ ഹോളിവുഡ്‌ താരം ലൂയിസ് മാൻഡിലോർ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. പവർ സ്റ്റാറിനുവേണ്ടി സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വിർച്വൽ സിനിമാസിന്‍റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌.

Facebook

Recommended Calls