Skip to main content

Posts

Showing posts with the label Omar Lulu

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പവർ സ്റ്റാറിലെ ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടു

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രം നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലെെനോട് കൂടിയാണ് എത്തുന്നത്. ചിത്രത്തിന്റെ ഫാൻ മെയിഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് വേണ്ടിയുള്ള ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. മുടി നീട്ടി വളർത്തി, കറുത്ത കൂളിങ് ഗ്ലാസ്സും വെച്ച്, കാതിൽ കുരിശും അണിഞ്ഞാണ് ബാബു ആന്റണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ശരത് ബാബുവാണ് ഒമർ ലുലുവിന് വേണ്ടി ബാബു ആന്റണിയുടെ സ്കെച്ച് വരച്ചത്. ബാബു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. ഈയിടെ ചിത്രം കന്നഡയിലും റിലീസ് ചെയ്യുമെന്ന് ഒമർ ലുലു അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കന്നഡ സിനിമയിലെ ചില പ്രധാന താരങ്ങളും ഉടൻ ചിത്രത്തിന്റെ ഭാഗമാകും. രതീഷ്‌ ആനേടത്താണ് 'പവർ സ്റ്റാർ' നിർമിക്കുന്നത്.

ഒമർ ലുലുവിന്റെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ

  'ഹാപ്പി വെഡിങ് ', 'ചങ്കസ് ', 'ഒരു അഡാർ ലവ് ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി 'പവർ സ്റ്റാർ' എന്ന ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമർ ലുലു ഇപ്പോൾ. ഇന്ന് അദ്ദേഹം സോഷ്യൽ മീഡിയ വഴി ഒരു മുന്നറിയിപ്പുമായി എത്തി. ഒമർ ലുലു എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി നിരവധി പെൺകുട്ടികൾക്ക് ഓഫറുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്ക് ഒമർ ലുലുവോ, ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല എന്നും അദ്ദേഹം അറിയിച്ചു. സ്ക്രീൻ ഷോട്ട് സഹിതമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമർ ലാലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ: Fake Casting Call എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട്‌ ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യ...

പവർ സ്റ്റാറിന്റെ പുത്തൻ വിശേഷവുമായി ഒമർ ലുലു

  ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. മലയാളത്തിലെയും ഹോളിവുഡിലെയും താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ആകഷൻ കിംഗ്‌ ബാബു ആന്‍റണിയുടെ മടങ്ങിവരവ്‌ എന്ന നിലയിൽ ഇതിനകം മലയാളികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. പവർ സ്റ്റാർ കന്നഡയിലും റിലീസ് ചെയ്യുമെന്നും കൂടാതെ കന്നഡയിലെ സൂപ്പർ താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഒമർ ലുലു അറിയിച്ചു. പാട്ടുകളോ നായികയോ ഇല്ലാത്ത ഈ ചിത്രത്തിൽ ബാബു ആന്റണിയ്ക്കൊപ്പം റിയാസ് ഖാൻ, ബാബു രാജ്, അബു സലീം, ബിനീഷ് ബാസ്റ്റിൻ ഹോളിവുഡ്‌ താരം ലൂയിസ് മാൻഡിലോർ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്. പവർ സ്റ്റാറിനുവേണ്ടി സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വിർച്വൽ സിനിമാസിന്‍റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ്‌ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 14)

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു 'എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു. മുംബൈയിലെ വസിതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 34 കാരനായ അദ്ദേഹത്തിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ ഇവരും ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിൽ' ബാബു രാജും, റിയാസ് ഖാനും, അബു സലീമും അഭിനയിക്കും. കൊച്ചി, മംഗലാപുരം എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ബോളിവുഡ് താരമായിരിക്കുമെന്ന് ഒമർ ലുലു അറിയിച്ചു. തന്റെ ജീവിതം സിനിമയാക്കിയാൽ നായകൻ ദുൽഖർ തന്റെ ജീവിതം സിനിമയാക്കിയാൽ ദുൽഖർ സൽമാനൊ ഷാഹിദ് കപൂറോ തന്റെ വേഷം ചെയ്യണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ആരാധകരുമായി ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര വേളയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം : ധനുഷ്...

Facebook

Recommended Calls