Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കിടിലൻ വെബ് സീരീസ് വരുന്നു

 

മക്കൾ സെൽവൻ വിജയ്‌ സേതുപതിയും ഷാഹിദ് കപൂറും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് വരുന്നു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് 'ദി ഫാമിലി മാൻ' എന്ന ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജും ഡി.കെയുമാണ്. ഈ വെബ് സീരീസിൽ മാളവിക മോഹനനും അഭിനയിക്കുന്നുണ്ട്.
പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ വെബ് സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. രാജും ഡി.കെയും സംവിധാനം ചെയ്ത 'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോജ് ബാജ്പേ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ദി ഫാമിലി മാൻ' ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ സാമന്തയും അഭിനയിക്കുന്നുണ്ട്.

Facebook

Recommended Calls