Skip to main content

Posts

Showing posts with the label amazon prime

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'കോൾഡ് കേസ്' ഒ.ടി.ടി റിലീസിന് ?

  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോൾഡ് കേസ് '. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൃഥ്വിരാജ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം തീയറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേർന്നാണ്. ശ്രീനാഥ്.വി.നാഥ്‌ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും 'കോൾഡ് കേസി'ൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസിലിന്റെ മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസിന്

  'ഇരുൾ' എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'ജോജി' എന്ന ചിത്രമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ ടീസർ ആമസോൺ പ്രൈം പുറത്തുവിട്ടു. വേൾഡ് പ്രീമിയറായി ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെ 'ജോജി' റിലീസ് ചെയ്യും. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്. ചിത്രത്തിന്റെ ടീസർ ഇതാ :

'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈം വഴിയാണ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിബി19 നാണ് ആമസോൺ പ്രൈം വഴി പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയ്ലർ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യും. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.

'മാസ്റ്റർ' സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  വിജയ് യും വിജയ് സേതുപതിയും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ഇത് ആദ്യമായാണ് വൻ കളക്ഷൻ നേടിയ ഒരു സൂപ്പർ സ്റ്റാർ ചിത്രം തീയറ്റർ റിലീസിന് ശേഷം ഇത്രയും വേഗം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29 (വെള്ളിയാഴ്ച) നാണ് 'മാസ്റ്റർ' ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുക. 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മറ്റൊരു മലയാള സിനിമ കൂടി ഒ.ടി.ടി റിലീസ് ചെയ്തു

  സുരാജ്‌ വെഞ്ഞാറമൂട് - നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചന് ' ശേഷം മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന നവാഗതരായ ജിനോയ് - ജിബിറ്റ് എന്നിവർ സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ദ്രന്‍സ്, വീണ നന്ദകുമാര്‍, പൗളി വത്സന്‍, ജോളി ചിറയത്ത്, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോർജിന്റെ കഥയ്ക്ക് ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകൻ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ ആസ്വ...

കിടിലൻ വെബ് സീരീസ് വരുന്നു

  മക്കൾ സെൽവൻ വിജയ്‌ സേതുപതിയും ഷാഹിദ് കപൂറും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് വരുന്നു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് 'ദി ഫാമിലി മാൻ' എന്ന ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജും ഡി.കെയുമാണ്. ഈ വെബ് സീരീസിൽ മാളവിക മോഹനനും അഭിനയിക്കുന്നുണ്ട്. പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ വെബ് സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. രാജും ഡി.കെയും സംവിധാനം ചെയ്ത 'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോജ് ബാജ്പേ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ദി ഫാമിലി മാൻ' ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ സാമന്തയും അഭിനയിക്കുന്നുണ്ട്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ( ജൂൺ11 )

വിനയന്റെ ചരിത്ര സിനിമ വരുന്നു വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്. 'സൂഫിയും സുജാതയും' ജൂലൈ 2ന് ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ ...

ലോക്ക് ഡൗൺ സമയത്ത് സൗജന്യ സ്ട്രീമിങ്ങുമായി ആമസോൺ പ്രൈം

ഏപ്രിൽ 14 വരെ ഇന്ത്യയിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം വളരെ ദുഷ്കരമാണ്. വിരസത ഏറ്റവും കൂടുതൽ മാനസികമായി അലട്ടുന്നതും നമ്മുടെ കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈം കുട്ടികൾക്കായും കുടുംബങ്ങൾക്കായും പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഷോകളും സിനിമകളും ഇനി സൗജന്യമായി  സ്ട്രീം ചെയ്യാം എന്നതാണ് ആമസോൺ പ്രൈമിന്റെ വാഗ്ദാനം. ഇതിൽ ആമസോൺ ഒറിജിനലിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായിയുള്ള ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെപ്പ പിഗ്, ദി അഡ്വഞ്ചർ ഓഫ് തെന്നാലി രാമ, ബാഹുബലി ദി ലോസ്റ്റ് ലെജൻഡ്, ഛോട്ടാ ഭീം, സിംഗപുര കാ രഹസ്യ എന്നിവയും ഇനി സൗജന്യമായി സ്ട്രീം ചെയ്യാം. കഴിഞ്ഞ ആഴ്ച ഈറോസ് നൗ വും അവരുടെ ഷോകൾ രണ്ട് മാസത്തേക്ക് സൗജന്യമായി സ്ട്രീം ചെയ്യാം എന്ന വാഗ്ദാനം നൽകിയിരുന്നു. തനു വെഡ്‌സ് മനു റിട്ടേൺസ്, ബജിറാവോ മസ്താനി, ഹാപ്പി ഫിർ ഫാഗ് ജയേഗി തുടങ്ങിയവ ഇനി ഇറോസ് നൗ വഴി സൗജന്യമായി സ്ട്രീം ചെയ്യാം.

Facebook

Recommended Calls