Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സുരാജിനും നിമിഷയ്ക്കും ഒരേ ശമ്പളമായിരുന്നോ? ; ജിയോ ബേബിയുടെ മറുപടി ഇതാ

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. കൂടുതല്‍ പേരും അറിയാന്‍ ആഗ്രഹിച്ച് ഒരു കാര്യമാണ് സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമാണോ കൊടുത്തത് എന്ന്. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ജിയോ ബേബി തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.

എ.ബി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ജിയോ ബേബി ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇതാ; ‘പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനം വിവിധ കാരണങ്ങളാൽ ലോകത്തിലെ ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനുപുറമെ, ഈ സിനിമയിൽ നിമിഷയ്ക്കും സൂരജിനും ഒരേ പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. പ്രമേയം കൊണ്ട് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും പുതുമ നിറഞ്ഞ അനുഭവമായിരുന്നു 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ'. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പേര് ഇല്ലായിരുന്നു, കൂടാതെ പിന്നണി സംഗീതത്തിന്റെയും അകമ്പടിയില്ലാതെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.


Facebook

Recommended Calls