Skip to main content

Posts

Showing posts with the label suraj venjaramoodu

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാലാം തൂൺ'. കൊച്ചിയിൽ വെച്ച് നടന്ന സിനിമയുടെ പൂജയിൽ ടൊവിനോ തോമസും പങ്കെടുത്തു. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് റിപ്പോർട്ട്. നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും, ക്യാമറ റെനഡിവും എഡിറ്റിംഗ് റിയാസ് കെ ബദറും,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും , സൗണ്ട് മിക്സിങ് അജിത്ത്.എ.ജോർജുമാണ് നിർവഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചു കൊണ്ട് അജയ്‌ വാസുദേവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാ : "സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു... അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി......

അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു. എന്നാൽ ഇപ്രാവശ്യം മമ്മൂട്ടിയല്ല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവരാണ് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ പൂജ നാളെ (ജനുവരി 27) കൊച്ചിയിൽ നടക്കും. മമ്മൂട്ടി നായകനായ 'രാജാധിരാജ' എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് സംവിധാനം രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017 ൽ 'മാസ്റ്റർപീസ് ' 2020ൽ 'ഷൈലോക്ക്' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

'ജന ഗണ മന'യുടെ പ്രൊമോ പുറത്തിറങ്ങി

  പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന' എന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങി. 'ക്വീൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ വീഡിയോയിൽ കാണാനാകുന്നത്. ചിത്രത്തിന്റെ പ്രൊമോ ഇതാ : 'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം സുരാജും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണും സംഗീതം ജേക്സ് ബിജോയും നിർവഹിക്കുന്നു. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

സുരാജിനും നിമിഷയ്ക്കും ഒരേ ശമ്പളമായിരുന്നോ? ; ജിയോ ബേബിയുടെ മറുപടി ഇതാ

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. കൂടുതല്‍ പേരും അറിയാന്‍ ആഗ്രഹിച്ച് ഒരു കാര്യമാണ് സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമാണോ കൊടുത്തത് എന്ന്. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ജിയോ ബേബി തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. എ.ബി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് ജിയോ ബേബി ഈ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇതാ; ‘പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനം വിവിധ കാരണങ്ങളാൽ ലോകത്തിലെ ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനുപുറമെ, ഈ സിനിമയിൽ നിമിഷയ്ക്കും സൂരജിനും ഒരേ പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ചിത...

സുരാജ് വെഞ്ഞാറമൂട് - നിമിഷ സജയൻ ചിത്രം ഓൺലൈൻ റിലീസിന്

  സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേർസ് & കിലോമീറ്റേർസ് 'ന് ശേഷം ജിയോ ബേബിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നീ സ്ട്രീം എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് ചെയുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. സംവിധായകൻ തന്നെ രചനയും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Facebook

Recommended Calls