Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു

 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും നിവിൻ പോളിയും. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

സെവൻസ്, ട്രാഫിക് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിലാണ്. ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർ ഈ മാസം 22ന് രാജസ്ഥാനിലേക്ക് പുറപ്പെടും. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരുപിടി മുൻനിരതാരങ്ങൾ ഉണ്ടാകുമെന്ന് എബ്രിഡ് ഷൈൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത്', ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും', രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിലാണ് നിവിൻ പോളി അവസാനമായി അഭിനയിച്ചത്.

Facebook

Recommended Calls