Skip to main content

Posts

Showing posts with the label Asif Ali

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ജിസ് ജോയിയുടെ പുതിയ ചിത്രം വരുന്നു

  കുഞ്ചാക്കോ ബോബൻ നായകനായ 'മോഹൻ കുമാർ ഫാൻസ്'എന്ന ചിത്രത്തിന് ശേഷം ജിസ് ജോയിയുടെ പുതിയ ചിത്രം വരുന്നു. ആസിഫ് അലി, ആന്റണി വർഗ്ഗീസ്, നിമിഷ സജയൻ, റെബ മോണിക്ക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ബോബി & സഞ്ജയ് യുടെ കഥയ്ക്ക് ജിസ് ജോയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്നാണ് റിപ്പോർട്ട്. സെൻട്രൽ പിക്ചേർസ് ആണ് നിർമാണം. നീണ്ട നാരനിര ഇല്ലാത്ത ചിത്രത്തിൽ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുക. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നത്. 'അജഗജാന്തരം, ആനാപറമ്പിലെ വേൾഡ് കപ്പ് ' എന്നിവയാണ് ആന്റണി വർഗ്ഗീസിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു

  എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും നിവിൻ പോളിയും. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സെവൻസ്, ട്രാഫിക് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിലാണ്. ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർ ഈ മാസം 22ന് രാജസ്ഥാനിലേക്ക് പുറപ്പെടും. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരുപിടി മുൻനിരതാരങ്ങൾ ഉണ്ടാകുമെന്ന് എബ്രിഡ് ഷൈൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത്', ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും', രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ...

അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാലാം തൂൺ'. കൊച്ചിയിൽ വെച്ച് നടന്ന സിനിമയുടെ പൂജയിൽ ടൊവിനോ തോമസും പങ്കെടുത്തു. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് റിപ്പോർട്ട്. നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും, ക്യാമറ റെനഡിവും എഡിറ്റിംഗ് റിയാസ് കെ ബദറും,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും , സൗണ്ട് മിക്സിങ് അജിത്ത്.എ.ജോർജുമാണ് നിർവഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചു കൊണ്ട് അജയ്‌ വാസുദേവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാ : "സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു... അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി......

അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു. എന്നാൽ ഇപ്രാവശ്യം മമ്മൂട്ടിയല്ല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവരാണ് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ പൂജ നാളെ (ജനുവരി 27) കൊച്ചിയിൽ നടക്കും. മമ്മൂട്ടി നായകനായ 'രാജാധിരാജ' എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് സംവിധാനം രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017 ൽ 'മാസ്റ്റർപീസ് ' 2020ൽ 'ഷൈലോക്ക്' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

കുഞ്ചാക്കോ ബോബൻ - ജിസ് ജോയ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

  കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണമിയും' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി & സഞ്ജയാണ്. സിനിമയ്ക്കുള്ളിലെ സിനിമയും സംഗീതവുമൊക്കെയാണ് ചിത്രത്തിന്റെ കഥാഗതി. ഫാമിലി–കോമഡി–ഡ്രാമയാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. മുകേഷ്, ശ്രീനിവാസൻ, രമേഷ് പിഷാരടി, അലൻസിയർ, വിനയ് ഫോർട്ട്, ടി.ജി രവി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ആസിഫ് അലി അതിഥി വേഷത്തിലും എത്തും.മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിന്‍സ് ജോര്‍ജ്. പിആര്‍ഒ വാഴൂര്‍ ജോസ്.

രജീഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

  'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുക. ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​പോ​ൾ വ​ർ​ഗീ​സും തോ​മ​സ് തി​രു​വ​ല്ല​യും ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജ​യിം​സ് ഏ​ല്യാ, സേ​തു​ല​ക്ഷ്മി, തു​ള​സി,ജോ​ർ​ഡി പൂ​ഞ്ഞാ​ർ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി.കെ ഹരിനാരായണന്റെ ഈണങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നുത്. സിബി മലയിൽ ചിത്രം 'കൊത്ത് 'ന്റെ ...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

ഷൂട്ടിങ് പുനരാരംഭിച്ചു ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിക്കുന്നത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നു. 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ചിത്ര.ത്തിൽ അഭിനയിക്കുന്നു. 'ഭാഗമതി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് 'ദുർഗാമതി' യുടെ ട്രെയിലർ റിലീസ് ചെയ്തു. . ടൈറ്റിൽ റോളിൽ എത്തുന്നത് ഭൂമി പെഡ്നേക്കറാണ്. ഭാഗമതി സംവിധാനം ചെയ്ത ജി.അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 15)

'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ടൈംസ് ‌ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഷെഡ്യുളിൽ ഭൂരിഭാഗവും ഒരു കോളേജിലാണ് ചിത്രീകരിച്ചതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസിന് അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസ്‌ചെയ്യുന്നു. തമിഴ് താരം രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് 15ന് ഡിജിറ്റൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. മലയാളം ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചു ഇൻഡോർ ഷൂട്ടിങ്ങിന് സർക്കാർ അനുമതി ലഭിച്ചതോടെ പത്തോളം സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'സുനമിയുടെ' ഷൂട്ടിംങും...

അഭിനേതാവിൽ നിന്നും തിരക്കഥാകൃത്തിലേക്ക് ചുവട് വെച്ച് എസ് ഐ സിബി തോമസ്

 ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് എസ്‌ ഐ സിബി തോമസ്. യഥാർത്ഥ പോലീസായ ഇദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങളിൽ എസ് ഐ യുടെ വേഷമണിഞ്ഞു. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ റോളിൽ വീണ്ടും സിനിമയിൽ സജീവമാവുകയാണ് സിബി തോമസ്. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ്. 2016ൽ സിബി തോമസ് കാസർകോട് ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്നും അലൻസിയറും ഷറഫുദ്ദീനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സുരേഷ് രാജനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് അജിത് കുമാറാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Facebook

Recommended Calls