ആറാട്ട് എന്ന മോഹൻലാൽ ചിത്രവുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന വാർത്തകൾ അവസാനിക്കുന്നില്ല. ആറാട്ട് എന്ന ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ അഭിനയിക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് 32 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലാലേട്ടനോടൊപ്പം ഒരുപാട് പ്രസിദ്ധ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. എ ആർ റഹ്മാന്റെ സാന്നിദ്ധ്യം ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിക്കും എന്ന് നിസംശയം പറയാം. ആറാട്ടിന്റെ ആദ്യ ഷെഡ്യൂൾ ഊട്ടിയിലും ഒറ്റപ്പാലത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കി. രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും.