വിനയന്റെ ചരിത്ര സിനിമ വരുന്നു
'സൂഫിയും സുജാതയും' ജൂലൈ 2ന്
ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്.
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ
ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ കംമ്പോസിങും സഹാനിർമാണവുമാണ് ഏ.ആർ റഹ്മാൻ ചെയ്യുന്നത്.
'പെൻഗ്വിൻ' ട്രെയ്‌ലർ പുറത്തിറങ്ങി
സൂര്യ ചിത്രം '24' ന്റെ രണ്ടാം ഭാഗം അണിയറയിൽ
സൂര്യ അഭിനയിച്ച '24' ന്റെ രണ്ടാം ഭാഗത്തിന്റെ രചനയിലാണ് താനെന്ന് ചിത്രത്തിന്റെ സംവിധായകൻ വിക്രം കുമാർ. തമിഴ് എന്റർടെയ്ൻമെന്റ് പോർട്ടൽ 'ഗലാട്ട' യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അസുരന്റെ ചൈനീസ് റീമേക്ക് വരുന്നു?
വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം 'അസുരൻ' ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത തെറ്റാണെന്ന് നിർമാതാവ് കലൈപുലി എസ് തനു അറിയിച്ചു. എന്നാൽ ചിത്രം ചൈനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്യാൻ പ്ലാനുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അമിതാഭ് ബച്ചൻ ചിത്രം നാളെ റിലീസ് ചെയ്യുന്നു
അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ഗുലബോ സിതാബോ' നാളെ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. ഷൂജിത് സർകാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.







