രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാലാം തൂൺ'. കൊച്ചിയിൽ വെച്ച് നടന്ന സിനിമയുടെ പൂജയിൽ ടൊവിനോ തോമസും പങ്കെടുത്തു. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് റിപ്പോർട്ട്. നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും, ക്യാമറ റെനഡിവും എഡിറ്റിംഗ് റിയാസ് കെ ബദറും,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും , സൗണ്ട് മിക്സിങ് അജിത്ത്.എ.ജോർജുമാണ് നിർവഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചു കൊണ്ട് അജയ് വാസുദേവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാ : "സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു... അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി......