രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവിന്റെ പുതിയ ചിത്രം വരുന്നു. എന്നാൽ ഇപ്രാവശ്യം മമ്മൂട്ടിയല്ല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവരാണ് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്.
പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ പൂജ നാളെ (ജനുവരി 27) കൊച്ചിയിൽ നടക്കും. മമ്മൂട്ടി നായകനായ 'രാജാധിരാജ' എന്ന ചിത്രത്തിലൂടെയാണ് അജയ് വാസുദേവ് സംവിധാനം രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017 ൽ 'മാസ്റ്റർപീസ് ' 2020ൽ 'ഷൈലോക്ക്' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
