ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു 'എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു. മുംബൈയിലെ വസിതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 34 കാരനായ അദ്ദേഹത്തിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ ഇവരും ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിൽ' ബാബു രാജും, റിയാസ് ഖാനും, അബു സലീമും അഭിനയിക്കും. കൊച്ചി, മംഗലാപുരം എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ബോളിവുഡ് താരമായിരിക്കുമെന്ന് ഒമർ ലുലു അറിയിച്ചു. തന്റെ ജീവിതം സിനിമയാക്കിയാൽ നായകൻ ദുൽഖർ തന്റെ ജീവിതം സിനിമയാക്കിയാൽ ദുൽഖർ സൽമാനൊ ഷാഹിദ് കപൂറോ തന്റെ വേഷം ചെയ്യണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ആരാധകരുമായി ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര വേളയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം : ധനുഷ്...