Skip to main content

Posts

Showing posts with the label Chemban Vinod

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ദുൽഖർ സൽമാന്റെ പുതിയ ചിത്രം വരുന്നു

  റോഷൻ ആൻഡ്രൂസ് ചിത്രത്തിന് ശേഷം മറ്റൊരു ദുൽഖർ സൽമാൻ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. 'കുറുപ്പ് ', 'ലൂക്ക' എന്നീ ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന പ്രവീൺ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'കുഞ്ഞിരാമായണം', മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ് ' എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി എന്നാണ് റിപ്പോർട്ട്. ബോബി & സഞ്ജയ് തിരക്കഥ ഒരുക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.

ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

സിനിമ താരം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനയ് ഫോര്‍ട്ട് നായകനായ ഹിറ്റ് ചിത്രം  'തമാശ'യ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'ഭീമന്റെ വഴി' എന്നാണ്. ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കുറ്റിപ്പുറത്താണ് ആരംഭിച്ചത്. ആഷിക് അബു, റീമ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും.  മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട് ' അപ്പു ഭട്ടതിരി സംവിധാനം ചെയ്ത 'നിഴൽ' എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി അഭിനയിച്ചത്. അഷ്റഫ് ഹംസ സംവിധാനം ചെയ്ത വിനയ് ഫോർട്ട് ചിത്രം 'തമാശ'യുടെ സഹനിർമാണവും ചെമ്പൻ വിനോദായിരുന്നു.

ജെല്ലിക്കെ‌ട്ട് സിനിമയുടെ ഡോക്യുമെന്ററി സീരീസ് പുറത്തിറക്കുന്നു

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരി കൂട്ടി  ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജെല്ലികെട്ട് ' ന്റെ എട്ട് എപ്പിസോഡുകളുള്ള ഡോക്യുമെന്ററി സീരീസ് വരുന്നു. സിനിമയുടെ പിന്നണി കഥകൾ പറയുന്ന ഈ ഡോക്യുമെന്ററി സീരീസ് സംവിധാനം ചെയ്യുന്നത് വിവിയൻ രാധാകൃഷ്ണനാണ്. ഒരു സെറ്റിലെ എല്ലാവരുടെയും ജോലിയും അവരുടെ കഷ്ടപ്പാടും വെളിവാകുന്ന ഈ വിഡിയോ 4000 ക്ലിപ്പുകളിൽ നിന്ന് രണ്ട് വർഷമെടുത്താണ് എഡിറ്റ് ചെയ്തതെന്ന് വിവയൻ രാധാകൃഷ്ണൻ മനോരമയോട് പറഞ്ഞു. ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം വിവയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്‌. ജെല്ലികെട്ടിലും ചുരുളിയിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച കിരൺനാഥ്‌ കൈലാസാണ്  എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.  പോത്തിനെ മോൾഡ് ചെയ്തുണ്ടാക്കിയതും, ക്രൗഡിനെ വച്ച് ഷൂട്ട് ചെയ്തതും ഉൾപ്പടെ പുറത്താർക്കുമറിയാത്ത നിരവധി രഹസ്യങ്ങളാണ് ഇൗ ഡോക്യുമെന്ററിയിലൂടെ ചുരുളഴിയാൻ പോകുന്നത്. 

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  വിജയുടെ അച്ഛൻ പിന്മാറി 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. കൃഷ്ണ ശങ്കർ നായകൻ : 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്ര'ന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ശങ്കറാണ് ചിത്രയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആറാട്ട് ' ന്റെ ഷൂട്ടിങ് ആരംഭിച്ചു ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട് ' ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായ...

Facebook

Recommended Calls