Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

 


വിജയുടെ അച്ഛൻ പിന്മാറി

'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ.


സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു


ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു.


കൃഷ്ണ ശങ്കർ നായകൻ : 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്ര'ന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ശങ്കറാണ് ചിത്രയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


'ആറാട്ട് ' ന്റെ ഷൂട്ടിങ് ആരംഭിച്ചു

ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട് ' ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.


'വോൾഫ് ' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അർജ്ജുൻ അശോകനും സംയുക്ത മേനോനും ഒന്നിക്കുന്ന 'വോൾഫ് ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ M80 മൂസ ഒരുക്കിയ ഷാജി അസീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


വൻ താരനിരയുമായി വേഫറർ ഫിലിംസിന്റെ പുതിയ ചിത്രം


ജയസൂര്യ നായകനായ 'അന്വേഷണം' എന്ന സിനിമയ്ക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചേക്കും. ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ.


മംമ്ത മോഹൻദാസും ചെമ്പൻ വിനോദും നേർക്കുനേർ


നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അണ്‍ലോക്ക്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.








Facebook

Recommended Calls