Skip to main content

Posts

Showing posts with the label Gokul Suresh

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'പാപ്പൻ' വരുന്നു

  ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിടിലം താരനിരയാണ് അണിനിരക്കുന്നത്. ഡേവിഡ് കാച്ചിപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ ഷാനാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, ഗോകുൽ സുരേഷ്, നീത പിള്ള തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചിപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്. ശ്യാം ശശിധരൻ എഡിറ്റിങും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു. സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുട...

പുതിയ ചിത്രവുമായി അരുൺ ചന്തു

  ഗോകുൽ സുരേഷും അനാർക്കലി മരിക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. 'ഗഗനചാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും ഗണേഷ് കുമാറും അഭിനയിക്കുന്നുണ്ട്. പൂർണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന ചിത്രം 2050 ലെ കഥയാണ് പറയുന്നത്. അജിത് വിനായക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്.എസ്.പൈയാണ് നിർവഹിക്കുന്നത്. അരവിന്ദ് മന്മഥൻ എഡിറ്റിങ്ങും, പ്രശാന്ത്‌ പിള്ള സംഗീതവും കൈകാര്യം ചെയ്യുന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗഗനചാരി'. അജു വർഗീസ്, ലെന, ഗണേഷ്‌ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത 'സാജൻ ബേക്കറി' ഫെബ്രുവരി 12നാണ് റിലീസ് ചെയ്യുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനുമാണ് 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Facebook

Recommended Calls