Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'പാപ്പൻ' വരുന്നു

 


ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിടിലം താരനിരയാണ് അണിനിരക്കുന്നത്. ഡേവിഡ് കാച്ചിപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ ഷാനാണ്.


'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, ഗോകുൽ സുരേഷ്, നീത പിള്ള തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചിപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്. ശ്യാം ശശിധരൻ എഡിറ്റിങും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു.

സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റകൊമ്പൻ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇനി അഭിനയിക്കുന്നത്.

Facebook

Recommended Calls