Skip to main content

Posts

Showing posts with the label Investigation thriller

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അഞ്ചാം പാതിരാ അല്ല ഫോറൻസിക് !

അഞ്ചാം പാതിരാ തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരമാണ് ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ഫോറെൻസിക് എന്ന വാർത്ത നമ്മൾ ഏറെ കേട്ടതാണ്. എന്നാൽ ഒരു യഥാർത്ഥ സിനിമ പ്രേമിക്ക് ഈ അഭിപ്രായത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല.എന്തുകൊണ്ട് മറ്റൊരു അഞ്ചാം പാതിരായായി ഫോറൻസിക് ? എന്തുകൊണ്ട്  ആദ്യത്തെ ഫോറൻസിക് എന്ന് പറയാതെ മറ്റൊരു അഞ്ചാംപാതിര എന്ന് താരതമ്യപ്പെടുത്തുന്നു ? അനസ് ഖാൻ - അഖിൽ പോൾ കൂട്ടു കെട്ടിൽ പിറന്ന ചിത്രത്തിൽ ടോവിനോ തോമസ്, മംമ്ത മോഹൻദാസ്, അൻവർ ഷെരീഫ്, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, രാമു, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു മുഴുനീള ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം തന്നെയാണ് ഫോറൻസിക്. കാഴ്ചക്കാരനുള്ളിൽ ഭീതി നിറക്കാൻ കെൽപ്പാർന്ന ബിജിഎം ആണ് ഫോറൻസിക്കിന്റെ മാറ്റു കൂട്ടുന്നത്. വിഷ്ണു വിശാൽ നായകനായി എത്തിയ തമിഴ് സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെ കണ്ട രാക്ഷസൻ പാറ്റേൺ തന്നെയാണ് ഇവിടെയും പ്രേമേയം. അതിനാൽ തന്നെ ചിത്രത്തിൽ പകർത്തെഴുത്തു നടന്നിട്ടുണ്ടെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഫോറൻസികിനെ ഒരു തരത്തിൽ അതിന്റെ ഉന്നതിയിൽ എത...

Facebook

Recommended Calls