അഞ്ചാം പാതിരാ തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരമാണ് ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ഫോറെൻസിക് എന്ന വാർത്ത നമ്മൾ ഏറെ കേട്ടതാണ്. എന്നാൽ ഒരു യഥാർത്ഥ സിനിമ പ്രേമിക്ക് ഈ അഭിപ്രായത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല.എന്തുകൊണ്ട് മറ്റൊരു അഞ്ചാം പാതിരായായി ഫോറൻസിക് ? എന്തുകൊണ്ട് ആദ്യത്തെ ഫോറൻസിക് എന്ന് പറയാതെ മറ്റൊരു അഞ്ചാംപാതിര എന്ന് താരതമ്യപ്പെടുത്തുന്നു ?
അനസ് ഖാൻ - അഖിൽ പോൾ കൂട്ടു കെട്ടിൽ പിറന്ന ചിത്രത്തിൽ ടോവിനോ തോമസ്, മംമ്ത മോഹൻദാസ്, അൻവർ ഷെരീഫ്, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, രാമു, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു മുഴുനീള ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം തന്നെയാണ് ഫോറൻസിക്. കാഴ്ചക്കാരനുള്ളിൽ ഭീതി നിറക്കാൻ കെൽപ്പാർന്ന ബിജിഎം ആണ് ഫോറൻസിക്കിന്റെ മാറ്റു കൂട്ടുന്നത്. വിഷ്ണു വിശാൽ നായകനായി എത്തിയ തമിഴ് സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെ കണ്ട രാക്ഷസൻ പാറ്റേൺ തന്നെയാണ് ഇവിടെയും പ്രേമേയം. അതിനാൽ തന്നെ ചിത്രത്തിൽ പകർത്തെഴുത്തു നടന്നിട്ടുണ്ടെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഫോറൻസികിനെ ഒരു തരത്തിൽ അതിന്റെ ഉന്നതിയിൽ എത്തിക്കുന്നതിൽ ടെക്നിക്കൽ വിഭാഗം വഹിച്ച പങ്കു വളരെ വലുതാണ്. ഓരോ സീനും കണ്ടിരിക്കാൻ ഒന്നിലൊന്ന് മികച്ചതാകുന്നു. സിനിമയുടെ കാതൽ എന്നത് കുറ്റാന്വേഷണത്തിൽ ഫോറൻസിക് ടീമിന്റെ അതി സമർഥമായ അന്വേഷണ രീതി തന്നെയാണ്. ഫോറൻസികിലെ സാങ്കേതിക മികവ് എങ്ങനെയെല്ലാമാണ് നാടിനു ഉപയോഗപ്പെടുന്നത് എന്ന് ചിത്രം ചൂണ്ടിക്കാണിക്കുന്നു.
ടോവിനോയുടെ പ്രകടനത്തെക്കാൾ മികച്ചത് മംമ്തയാണെന്ന് തോന്നുന്നതിൽ ആശ്ചര്യമില്ല. ഒരു കഥാപാത്രത്തിന്റെ പല ഭാവങ്ങൾ കൊണ്ട് സ്ക്രീൻ പിടിച്ചെടുക്കുന്നതിൽ മംമ്ത വിജയിച്ചിരിക്കുന്നു. മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്.
സോഡിയക് മുതൽ അഞ്ചാം പാതിരാ വരെ കണ്ട മലയാളികൾക്ക് ഫോറൻസികിലെ പല രംഗങ്ങളും ഒരു പക്ഷെ പ്രവചനീയമാണ്. എന്നിരുന്നാലും മലയാള സിനിമയെ മാത്രം നോക്കുമ്പോൾ ഫോറൻസിക് എന്നത് മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൈക്കോപത് ചിത്രങ്ങളിൽ ഒന്നാകുന്നു.
സ്പോയ്ലർ ഉൾപ്പെടുത്തി ഒരു റിവ്യൂ ഉടനെ നിങ്ങൾക് ഈ പേജ്ലൂടെ പ്രതീക്ഷിക്കാം. ചിത്രത്തിൽ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
നിങ്ങൾക്കുള്ള സംശയങ്ങൾ ചുവടെ കമെന്റുകൾ രേഖപ്പെടുത്തുക. എല്ലാം ഉൾപ്പെടുത്തി ഒരു സ്പോയ്ലർ റിവ്യൂ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.
സിനിമ കോളം റേറ്റിംഗ്
ഫോറൻസിക് 4/5 🔔🔔🔔🔔