Skip to main content

Posts

Showing posts with the label Kaduva

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പിന്നണിയിൽ മാറ്റങ്ങളുമായി 'കടുവ'

  വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അണിയറയിൽ ചില മാറ്റങ്ങളോടെയാണ് 'കടുവ'യുടെ ചിത്രീകരണം ആരംഭിച്ചത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് നിര്‍മാണം. തെന്നിന്ത്യൻ സംഗീത സംവിധായകൻ എസ്.തമന് പകരം ജേക്‌സ് ബിജോയ് ആണ് 'കടുവ'യ്ക്ക് സംഗീതം ഒരുക്കുക. 'കുരുതി, ഭ്രമം, ജന ഗണ മന, വിലായത്ത് ബുദ്ധ' തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങൾക്കും സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. രവി.കെ ചന്ദ്രന് പകരം 'കടുവ'യ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്. 'ആമേൻ, ഡബിൾ ബാരൽ, ചതുർമുഖം' തുടങ്ങിയ സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തത് അഭിനന്ദൻ രാമാനുജനാണ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

'കടുവ' യുടെ നിർമ്മാണം കോടതി തടഞ്ഞു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രം വീണ്ടും കോടതി കയറി. സിനിമ നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് 'കടുവ' യുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി ഉത്തരവായി. 2018 ൽ  കടുവ എന്ന സിനിമയുടെ  തിരകഥാകൃത്തായ  ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയതായി അനുരാഗ് പരാതിയിൽ ബോധിപ്പിച്ചു.  എന്നാൽ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ  സിനിമയുടെ തിരക്കഥ  നടൻ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിക്കും  ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസ് എന്ന കമ്പനിക്കും കൂട്ടായി നൽകിയതിനെ തുടർന്ന്  കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമ നിർത്തിവയ്‌ക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലമുണ്ടായ നഷ്ടവും  തിരക്കഥ ലഭിക്കുന്നതിനു വേണ്ടി  നൽകിയ തുകയും തിരികെ ലഭിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം. 'മാസ്റ്റേഴ്സ്, ...

Facebook

Recommended Calls