Skip to main content

Posts

Showing posts with the label Lijo jose pellisery

RECOMMENDED VIDEO

GET QUICK WHATS APP UPDATES

IFFK : മത്സര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും

  ജെല്ലികെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിശ്രീ അശോകൻ നായകനാകുന്ന ജയരാജ് ചിത്രം 'ഹാസ്യ'വും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക – ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോ...

ജെല്ലിക്കെ‌ട്ട് സിനിമയുടെ ഡോക്യുമെന്ററി സീരീസ് പുറത്തിറക്കുന്നു

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരി കൂട്ടി  ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജെല്ലികെട്ട് ' ന്റെ എട്ട് എപ്പിസോഡുകളുള്ള ഡോക്യുമെന്ററി സീരീസ് വരുന്നു. സിനിമയുടെ പിന്നണി കഥകൾ പറയുന്ന ഈ ഡോക്യുമെന്ററി സീരീസ് സംവിധാനം ചെയ്യുന്നത് വിവിയൻ രാധാകൃഷ്ണനാണ്. ഒരു സെറ്റിലെ എല്ലാവരുടെയും ജോലിയും അവരുടെ കഷ്ടപ്പാടും വെളിവാകുന്ന ഈ വിഡിയോ 4000 ക്ലിപ്പുകളിൽ നിന്ന് രണ്ട് വർഷമെടുത്താണ് എഡിറ്റ് ചെയ്തതെന്ന് വിവയൻ രാധാകൃഷ്ണൻ മനോരമയോട് പറഞ്ഞു. ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം വിവയൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്‌. ജെല്ലികെട്ടിലും ചുരുളിയിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച കിരൺനാഥ്‌ കൈലാസാണ്  എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.  പോത്തിനെ മോൾഡ് ചെയ്തുണ്ടാക്കിയതും, ക്രൗഡിനെ വച്ച് ഷൂട്ട് ചെയ്തതും ഉൾപ്പടെ പുറത്താർക്കുമറിയാത്ത നിരവധി രഹസ്യങ്ങളാണ് ഇൗ ഡോക്യുമെന്ററിയിലൂടെ ചുരുളഴിയാൻ പോകുന്നത്. 

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

ഷൂട്ടിങ് പുനരാരംഭിച്ചു ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിക്കുന്നത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നു. 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ചിത്ര.ത്തിൽ അഭിനയിക്കുന്നു. 'ഭാഗമതി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് 'ദുർഗാമതി' യുടെ ട്രെയിലർ റിലീസ് ചെയ്തു. . ടൈറ്റിൽ റോളിൽ എത്തുന്നത് ഭൂമി പെഡ്നേക്കറാണ്. ഭാഗമതി സംവിധാനം ചെയ്ത ജി.അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്...

Facebook

Recommended Calls