Skip to main content

Posts

Showing posts with the label Malayan kunj

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫാസിൽ നിർമിക്കുന്ന ഫഹദ് ഫാസിൽ ചിത്രം വരുന്നു

  നീണ്ട ഇടവേളയ്ക്ക് ശേഷം നിർമാതാവിന്റെ റോളിലേക്ക് തിരികെയെത്തുകയാണ് പ്രശസ്ത സംവിധായകൻ ഫാസിൽ. 2004 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'വിസ്മയതുമ്പത്തി'ന് ശേഷം ഫാസിൽ നിർമിക്കുന്ന 'മലയൻ കുഞ്ഞ് ' എന്ന ചിത്രത്തിൽ മകനായ ഫഹദ് ഫാസിലാണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മഹേഷ് നാരായണന്റെ തിരക്കഥയിൽ നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്റെയും വി.കെ പ്രകാശിന്റെയും അസോസിയേറ്റായി വർക്ക് ചെയ്തിട്ടുള്ളയാളാണ് സജിമോൻ. 2021 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തിന് സംഗീതം നൽകുന്നത്. സുഷിൻ ശ്യാമാണ് ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനിങും, രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും, വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനിങും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. ലോക്ക് ഡൗണിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂൺ', നസീഫ് യൂസഫ് സംവിധാനം ചെയ്ത 'ഇരുൾ' എന്നീ ചിത്രങ്ങളിൽ ഫഹദ് ഫാസ...

Facebook

Recommended Calls