Skip to main content

Posts

Showing posts with the label Otta komban

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഒറ്റകൊമ്പനിലെ കിടിലൻ സർപ്രൈസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'.സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്  ഷിബിൻ ഫ്രാൻസിസ് ആണ്. ഇന്ന് മറ്റൊരു അഭിനേതാവിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബിജു മേനോൻ കൂടി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ബിജു മേനോനെ സ്വാഗതം ചെയ്തു കൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പ് ഇതാ " നിങ്ങൾ എല്ലാവരും ആവേശത്തിലാണോ ..? ഞങ്ങളും..! ഞങ്ങളുടെ കുടുംബത്തിലേക്ക് ബിജുവേട്ടനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങളോടൊപ്പമുള്ള സുരേഷേട്ടന്റെ കോംബോ എല്ലായ്പ്പോഴും ഞങ്ങൾക്ക് നൊസ്റ്റാൾജിക്കാണ്. നിങ്ങളുടെ അനുഭവവും അവിശ്വസനീയമായ കഴിവുകളും ഞങ്ങളുടെ സ്വത്താകാൻ പോകുന്നു." ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ...

'ഒറ്റകൊമ്പനി'ൽ സുരേഷ് ഗോപിയോടൊപ്പം ഇവരും

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിൻ ഫ്രാൻസിസാണ്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ 'കടുവ'യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും  അഭിനയിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൂടാതെ 'ഒറ്റകൊമ്പനി'ലെ നായികയും വില്ലനും ബോളിവുഡിൽ നിന്നായിരിക്കുമെന്നും വാർത്തകൾ ഉണ്ട്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന അനിൽ ലാൽ. 25 കോടി മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ എടുക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരണം.

വിജയ് ദേവരകൊണ്ട ചിത്രത്തിൽ സുരേഷ് ഗോപിയും ? സത്യാവസ്ഥ ഇത്

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫൈറ്ററി'ൽ സുരേഷ് ഗോപിയും അഭിനയിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്. ഈ സിനിമയെ സംബന്ധിച്ച് സുരേഷ് ഗോപിയുമായി ഇതുവരെ ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുരേഷ് ഗോപിയുടെ മീഡിയ ടീമും ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ ഒരു തെലുങ്ക് ചിത്രവുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. മാത്യു തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റകൊമ്പ'നാണ് സുരേഷ് ഗോപി അനൗൺസ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ചിത്രം. 

Facebook

Recommended Calls