Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഒറ്റകൊമ്പനിലെ കിടിലൻ സർപ്രൈസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

 

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'.സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്  ഷിബിൻ ഫ്രാൻസിസ് ആണ്. ഇന്ന് മറ്റൊരു അഭിനേതാവിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.


ബിജു മേനോൻ കൂടി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ബിജു മേനോനെ സ്വാഗതം ചെയ്തു കൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പ് ഇതാ " നിങ്ങൾ എല്ലാവരും ആവേശത്തിലാണോ ..? ഞങ്ങളും..! ഞങ്ങളുടെ കുടുംബത്തിലേക്ക് ബിജുവേട്ടനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങളോടൊപ്പമുള്ള സുരേഷേട്ടന്റെ കോംബോ എല്ലായ്പ്പോഴും ഞങ്ങൾക്ക് നൊസ്റ്റാൾജിക്കാണ്. നിങ്ങളുടെ അനുഭവവും അവിശ്വസനീയമായ കഴിവുകളും ഞങ്ങളുടെ സ്വത്താകാൻ പോകുന്നു."

ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ്റക്കൊമ്പൻ എന്ന് മാറ്റുകയായിരുന്നു.

Facebook

Recommended Calls