Skip to main content

Posts

Showing posts with the label Rajeev Ravi

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നിവിന്‍ പോളി ചിത്രം 'തുറമുഖ'ത്തിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'തുറമുഖ'ത്തിന്‍റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മെയ് 13നു ഈദ് ദിവസം തീയറ്ററിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്. സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, മണികണ്ഠന്‍ ആചാരി എന്നിവരുള്‍പ്പെടെ വന്‍ താരനിര ചിത്രത്തിലുണ്ട്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

ഷൂട്ടിങ് പുനരാരംഭിച്ചു ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരിക്കുന്നത്. ആസിഫലിക്കൊപ്പം സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നു. 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'അന്ധാദുൻ' ന്റെ മലയാളം റീമേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രഹകൻ രവി.കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയുഷ്മാൻ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മലയാളത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറും ചിത്ര.ത്തിൽ അഭിനയിക്കുന്നു. 'ഭാഗമതി'യുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് 'ദുർഗാമതി' യുടെ ട്രെയിലർ റിലീസ് ചെയ്തു. . ടൈറ്റിൽ റോളിൽ എത്തുന്നത് ഭൂമി പെഡ്നേക്കറാണ്. ഭാഗമതി സംവിധാനം ചെയ്ത ജി.അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്...

അഭിനേതാവിൽ നിന്നും തിരക്കഥാകൃത്തിലേക്ക് ചുവട് വെച്ച് എസ് ഐ സിബി തോമസ്

 ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് എസ്‌ ഐ സിബി തോമസ്. യഥാർത്ഥ പോലീസായ ഇദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങളിൽ എസ് ഐ യുടെ വേഷമണിഞ്ഞു. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ റോളിൽ വീണ്ടും സിനിമയിൽ സജീവമാവുകയാണ് സിബി തോമസ്. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ്. 2016ൽ സിബി തോമസ് കാസർകോട് ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്നും അലൻസിയറും ഷറഫുദ്ദീനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സുരേഷ് രാജനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് അജിത് കുമാറാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

Facebook

Recommended Calls