Skip to main content

Posts

Showing posts with the label Rajinikanth

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 14)

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു 'എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അന്തരിച്ചു. മുംബൈയിലെ വസിതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 34 കാരനായ അദ്ദേഹത്തിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ ഇവരും ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്റണി ചിത്രം 'പവർ സ്റ്റാറിൽ' ബാബു രാജും, റിയാസ് ഖാനും, അബു സലീമും അഭിനയിക്കും. കൊച്ചി, മംഗലാപുരം എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ബോളിവുഡ് താരമായിരിക്കുമെന്ന് ഒമർ ലുലു അറിയിച്ചു. തന്റെ ജീവിതം സിനിമയാക്കിയാൽ നായകൻ ദുൽഖർ തന്റെ ജീവിതം സിനിമയാക്കിയാൽ ദുൽഖർ സൽമാനൊ ഷാഹിദ് കപൂറോ തന്റെ വേഷം ചെയ്യണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ആരാധകരുമായി ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര വേളയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം : ധനുഷ്...

സിനിമയെ ഉപജീവനമാക്കിയവർക്ക് സഹായവുമായി തമിഴ് സിനിമാലോകം

കോവിഡ്-19 ന്റെ വ്യാപനം തുടരുന്നതിനാൽ ബാക്കിയെല്ലാ മേഖലയെയും പോലെ സിനിമാ മേഖലയും സ്തംഭനത്തിലാണ്. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലിചെയ്യുന്നവർ മറ്റു വരുമാനം ഇല്ലാത്തത് കൊണ്ട് വൻ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ. കെ സെൽവമണി എത്തിയിരുന്നു. ഇതിനു പിന്നാലെ സഹായവുമായി തമിഴ് സിനിമ താരങ്ങളും എത്തി. സൂര്യയും, കാർത്തിയും, ശിവകാർത്തികേയനും, വിജയ് സേതുപതിയും പത്തു ലക്ഷം രൂപ വീതം നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സെൽവമണി ആവശ്യപ്പെട്ടതിന്റെ 25% തുകയും നൽകാൻ തയ്യാറാണെന്ന് രജനികാന്ത് അറിയിച്ചിരിക്കുകയാണ്. ഏകദേശം അൻപത് ലക്ഷം രൂപയാണ് താരം വാഗ്ദാനം ചെയ്തത് എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി കോളിവുഡിൽ നിന്നും ഒരുപാട് താരങ്ങൾ മുന്നോട്ട് വരുന്നുണ്ട്. നടന്മാരായ പ്രകാശ് രാജ്, പാർത്തിപൻ തുടങ്ങിയവർ സിനിമയിൽ ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തിന് അരി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Facebook

Recommended Calls