Skip to main content

Posts

Showing posts with the label Shane Nigam

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഷെയിൻ നിഗം ചിത്രം "ബർമുഡ"യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

  ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. "കാണാതായതിൻ്റെ ദുരൂഹത" എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ. മമ്മൂട്ടിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിൻ്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശി...

ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ബർമുഡ" എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് രാവിലെ 11 മണിക്ക് ട്രിവാൻഡ്രം ക്ളബിലെ ഹാൾ 1-ൽ വച്ച് നടന്നു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും തിരുവനന്തപുരമാണ്. ചിത്രത്തിൻ്റേതായി ഇറക്കിയ ടൈറ്റിൽ ലുക്ക് പോസ്റ്ററുകൾ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. ചിത്രത്തിൽ ഷെയ്ൻ നിഗമിനെ കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തുന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ജോഷ...

ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ

പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും. കൃഷ്ണദാസ് പങ്കിയുടെ രചനയിൽ എത്തുന്ന ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല.  സുദീപ് ഇളമൺ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു.  പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ, പ്രൊഡക്ഷൻ കണ്ടോളർ- പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഷെയിൻ നിഗം പ്രശ്‌നത്തിൽ ഒത്തുതീർപ്പായി

യുവ നടൻ ഷെയിൻ നിഗവും കേരള  ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുണ്ടായിരുന്നു പ്രശ്നത്തിന് ഒത്തുതീർപ്പായി. ബുധനാഴ്ച 'അമ്മ'യും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ ഇവയൊക്കെയാണ് : ഏപ്രിൽ 18ന് മുൻപ് 'വെയിൽ', 'ഖുർബാനി' എന്നീ ചിത്രങ്ങളുടെ ജോലികൾ ഷെയിൻ നിഗം പൂർത്തിയാക്കണം. ഈ രണ്ട് ചിത്രങ്ങളും പൂർത്തിയാക്കാതെ വേറെ ചിത്രങ്ങളിലൊന്നും ഷെയിൻ അഭിനയിക്കാൻ പാടില്ല. ഷൂട്ടിങ് നിർത്തിവച്ചതുമൂലം സിനിമയ്ക്കുണ്ടായ നഷ്ടം പരിഗണിച്ച് ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി ഷെയിൻ നിഗം നൽകണം. 'വെയിൽ' സിനിമയുടെ നിർമ്മാതാവിൽ നിന്നും വധഭീഷണി ഉണ്ടെന്നും പറഞ്ഞാണ് ഷെയിൻ നിഗം ഈ പ്രശ്നം തുടങ്ങിവെച്ചത്. സിനിമയിൽ തുടർന്ന് അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് കാണിച്ച് ഷെയിൻ നിഗം തല മൊട്ടയടിച്ചു. തുടർന്ന് പ്രശ്നം വഷളാവുകയും ഷെയിന്റെ ഒരു ചിത്രത്തിലും സഹകരിക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം എടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് 'അമ്മ' സംഘടന പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതും ഒത്തുതീർപ്പിലേക്ക് എത...

Facebook

Recommended Calls