Skip to main content

Posts

Showing posts with the label Suresh Gopi

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സുരേഷ് ഗോപിയുടെ 251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്

  മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രം ആരാധകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ്...

'പാപ്പൻ' വരുന്നു

  ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിടിലം താരനിരയാണ് അണിനിരക്കുന്നത്. ഡേവിഡ് കാച്ചിപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ.ജെ ഷാനാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, ഗോകുൽ സുരേഷ്, നീത പിള്ള തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചിപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ്‌ ബിജോയ് ആണ്. ശ്യാം ശശിധരൻ എഡിറ്റിങും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു. സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുട...

ഹിറ്റ് കൂട്ടുകെട്ട് വീണ്ടും

  എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒന്നായ സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ട് വീണ്ടും. സുരേഷ് ഗോപിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്. 'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ നാളെ രാവിലെ 11:05 ന് പ്രഖ്യാപിക്കും. സുരേഷ് ഗോപിയുടെ 252മത് ചിത്രമാണ് ഇത്. ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ 'ഫ്രീഡം അറ്റ് മിഡ് നൈറ്റ് ' എന്ന ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്ത ആർ.ജെ ഷാൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. 'പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു. സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ചത്. 'ലേലം, വാഴുന്നോർ, പത്രം, ട്വന്റി - ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പ...

'ഒറ്റകൊമ്പനി'ൽ സുരേഷ് ഗോപിയോടൊപ്പം ഇവരും

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിൻ ഫ്രാൻസിസാണ്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ 'കടുവ'യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും  അഭിനയിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൂടാതെ 'ഒറ്റകൊമ്പനി'ലെ നായികയും വില്ലനും ബോളിവുഡിൽ നിന്നായിരിക്കുമെന്നും വാർത്തകൾ ഉണ്ട്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന അനിൽ ലാൽ. 25 കോടി മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ എടുക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരണം.

കാവലിന് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ നിന്ന് വൻ ഓഫർ

  സുരേഷ് ഗോപിയെ നായകനാക്കി 'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവൽ'. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നും വൻ ഓഫർ കിട്ടിയതായി നിർമാതാവ് അറിയിച്ചിരിക്കുകയാണ്. കാവല്‍ സിനിമയ്ക്ക് ഏഴ് കോടി രൂപയുടെ ഒടിടി ഓഫര്‍ ആയിരുന്നു ലഭിച്ചത് എന്നാണ് നിർമാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ താന്‍ സിനിമ വില്‍ക്കാന്‍ തയ്യാറായില്ല. തീയേറ്റര്‍ ഉടമകളെ ഓര്‍ത്തായിരുന്നു ആ തീരുമാനം എന്നും ജോബി വിശദീകരിക്കുന്നുണ്ട്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. 

വിജയ് ദേവരകൊണ്ട ചിത്രത്തിൽ സുരേഷ് ഗോപിയും ? സത്യാവസ്ഥ ഇത്

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ഫൈറ്ററി'ൽ സുരേഷ് ഗോപിയും അഭിനയിക്കുന്നു എന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്. ഈ സിനിമയെ സംബന്ധിച്ച് സുരേഷ് ഗോപിയുമായി ഇതുവരെ ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുരേഷ് ഗോപിയുടെ മീഡിയ ടീമും ഈ വാർത്തകൾ നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ ഒരു തെലുങ്ക് ചിത്രവുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. മാത്യു തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റകൊമ്പ'നാണ് സുരേഷ് ഗോപി അനൗൺസ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ചിത്രം. 

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (ജൂൺ 10)

കാവലിന്റെ ടീസർ വരുന്നു മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവലിന്റെ ടീസർ ഈ മാസം 26ന് പുറത്തിറങ്ങും. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജ്ജാണ്. 'പെൻഗ്വിൻ' ന്റെ ട്രെയ്‌ലർ ലാലേട്ടൻ പുറത്തിറക്കുന്നു കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെൻഗ്വിൻ' ന്റെ മലയാളം ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് മോഹൻലാൽ പുറത്തിറക്കും. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഷൂട്ടിങ് പുനരാരംഭിക്കുന്നു തെലുങ്ക് സിനിമാ താരങ്ങളും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്‌ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ ജൂലൈ 15 ന് ഷൂട്ടിംഗ് പുനരാരംഭിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. നർത്തകർക്ക് സഹായവുമായി ഷാഹിദ് കപൂർ നാൽപത് ബോളിവുഡ് നർത്തകർക്ക് സാമ്പത്തിക സഹായം നൽകി ഷാഹിദ് കപൂർ. ബോളിവുഡ് കൊറിയോഗ്രാഫർമാരായ അഹമ്മദ് ഖാന്റെയും ബോസ്‌കോയുടെയും കീഴിലുള്ള നാൽപത് നർത്തകാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് താരം സഹായം കൈമാറിയത്. സിനിമ സംവിധാന രംഗത്തേക്ക് രമ്യാ നമ്പീശൻ ഒരു ഓൺ...

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി സുരേഷ് ഗോപി : ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ പോസ്റ്റ്

ഇൻസ്റ്റഗ്രാമിൽ അരങ്ങേറി മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്ന വിവരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അറിയിച്ചത്. രണ്ട്  ദിവസം കൊണ്ട് 9000 ഫോളോവേഴ്സിനെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ആരാധകരെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. "ഇന്നലെ"യുടെ കരുത്തിൽ "കളിയാട്ടം",പെരുങ്കളിയാട്ടം...God bless beginning...എന്ന ക്യാപ്ഷനോടുകൂടി 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിലെ ഭരചന്ദ്രൻ ഐ.പി.എസ്സിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ലിങ്ക് ഇതാ  https://instagram.com/thesureshgopi?igshid=frmgd8mbat9q അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രം നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' ആണ്. 

ട്യൂമർ ബാധിതയായ കൊച്ചുകുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി: കുട്ടിയെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

പ്രശസ്ത മലയാള നടനും എം പിയുമായ സുരേഷ് ഗോപി ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. ഒരു എം പി എന്ന നിലയിൽ അദ്ദേഹം ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾക്കു വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭാവനകൾ വളരെ വലുതാണ്. അത് കൂടാതെ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത സുരേഷ് ഗോപി, മലയാള സിനിമ നിശ്ചലമായതോടെ ദുരിതത്തിലായ കേരളത്തിലെ ഫിലിം റെപ്പുമാരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നത...

ലണ്ടനിൽ നിന്നും വന്ന സുരേഷ് ഗോപിയുടെ മകൻ ക്വാരൻടൈനിൽ; പൊലീസിന് നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ വരാൻ പോകുന്നത് പട്ടാളമാണ്

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ഈ അവസരത്തിൽ ആരോടും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും പുറത്തിറങ്ങുന്ന ആളുകളെ നിയന്ത്രിക്കാനായി പോലീസ് നിർബന്ധിതരാവുകയാണ്. അങ്ങനെ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടക്കുന്നവരോട് മോശമായ രീതിയിൽ സംസാരിച്ചാലും അതിൽ തെറ്റില്ല എന്ന് ഇപ്പോൾ പറയുകയാണ് സുരേഷ് ഗോപി എംപി. മനോരമ ന്യൂസ് ചർച്ചയിലാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അങ്ങനെ നടക്കുന്നവരോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വരും എന്നും അതിൽ മുഖ്യമന്ത്രി പോലീസുകാർക്ക് നിയന്ത്രണങ്ങൾ അധികം വെക്കേണ്ടത് ഇല്ലെന്നും സുരേഷ്ഗോപി പറയുന്നു. ‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’ ‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയ...

സുരേഷ് ഗോപിയുടെ അടുത്ത മകനും സിനിമയിലേക്ക്: അരങ്ങേറ്റം അച്ഛനോടൊപ്പം

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മാതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം കല്യാണി പ്രിയദർശന്റെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ്. മാത്രമല്ല ദുൽഖറിന്റെ സഹോദരനായി അഭിനയിച്ചു കൊണ്ട് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആരും അറിയാതെ പോയ മറ്റൊരു അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ നടന്നു. അത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷിന്റെയാണ്. ഈ സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷൻ സീനിൽ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന ഒരു പയ്യനെ കാണാം. ആ പയ്യനാണ് മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ ആക്‌ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോയിലും നമ്മുക്ക് മാധവിനെ കാണാൻ സാധിക്കും. അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് തന്റെ രംഗം അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. മാധവ് സുരേഷ് ഇതിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിവരം സം...

Facebook

Recommended Calls