Skip to main content

Posts

Showing posts with the label Suriya

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  'കമ്മാരസംഭവം' ടീം വീണ്ടും ഒന്നിക്കുന്നു മുരളി ഗോപിയുടെ തിരക്കഥയിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രതീഷ് അമ്പാട്ട്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2021 ജനുവരി രണ്ടിന് പുറത്തിറക്കുമെന്നും വിജയ് ബാബു അറിയിച്ചു. ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക് വലിമയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അജിത്തിന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ഇതിനെ തുടർന്ന് വലിമയ് ചിത്രീകരണം ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഷൂട്ടിങ് പൂർത്തിയായി നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത് മണിരത്നമാണ്. ടെനെറ്റ്‌: ഇന്ത്യയിലെ റിലീസിങ് തീയതി പ്രഖ്യാപിച്ചു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ടെനെറ്റ് ' ഇന്ത്യയിൽ ഡിസംബർ നാലിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇംഗ്ല...

സൂര്യയും സിങ്കം സീരിസിന്റെ സംവിധായകനും വീണ്ടും ഒന്നിക്കുന്നു

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു സിങ്കവും, സിങ്കം രണ്ടും മൂന്നും. ഹരി സംവിധാനം ചെയ്ത ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ ഇതാ സൂര്യയും ഹരിയും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 'അരുവാ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും. സൂര്യയുടെ കരിയറിലെ 39 മത് ചിത്രമാണ് 'അരുവാ'. ഡി.ഇമ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം 2020 ദീപാവലി റീലീസായി എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. സൂര്യയും ഹരിയും ഒന്നിക്കുന്ന 6 മത് ചിത്രമായിരിക്കും 'അരുവാ'. ആറു, വേൽ, സിങ്കം,  സിങ്കം 2, സിങ്കം 3 എന്നിവയാണ് മറ്റു ചിത്രങ്ങൾ വിക്രം നായകനായി എത്തിയ സാമി സ്ക്വയറാണ് ഹരി അവസാനമായി സംവിധാനം ചെയ്ത ചിത്രം. സുധാ കെ പ്രസാദ് സംവിധാനം ചെയ്യുന്ന 'സുരരായി പോട്രു' ആണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

Facebook

Recommended Calls