Skip to main content

Posts

Showing posts with the label Vinayan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായിക ഈ താരം

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിക്കുന്നത് യുവതാരം സിജുവിൽസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം കയാദു ലോഹറാണ്. 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മുഗിൽപേട്ടെ'യിലൂടെയാണ് കയാദു ലോഹർ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പുണെയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട് '. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം...

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായകനെ പ്രഖ്യാപിച്ചു

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് സംവിധായകൻ സസ്പെൻസായി വച്ച നായക നടൻ. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.പല താരങ്ങളെയും നായക പദവിയിൽ എത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ടിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും  നായക വേഷം ചെയ്യുന്ന നടൻെറ പേര്  സസ്പെൻസായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി  കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.  എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, ,...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ( ജൂൺ11 )

വിനയന്റെ ചരിത്ര സിനിമ വരുന്നു വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്. 'സൂഫിയും സുജാതയും' ജൂലൈ 2ന് ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ ...

കലാകാരന്മാർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് വിനയന്റെ കത്ത്

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസ വേതനക്കാരാണ്. ഇതിൽ തന്നെ ഒരു വലിയ വിഭാഗം കലാമേഖലയിൽ ഉള്ളവരാണ്. ഇപ്പോഴിതാ അവർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. വിനയൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ രൂപം ഇതാ:- ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക്  ഔട്ടിലേക്ക്  പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് സമാശ്വാസമേകാനും  അക്ഷീണം  പരിശ്രമിക്കുന്ന കേരള  സർക്കാരിനും അതിന്  നേതൃത്വം  നൽകുന്ന മുഖ്യമന്ത്രിയെയും  ആദ്യമായ്‌ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.                        എല്ലാ  വിഭാഗം  ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സാംസ്‌കാരിക  ക്ഷേമനിധിയുമായി  ചേർന്ന...

വിനയൻ ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ തരംഗമാകുന്നു; ചിത്രത്തിൽ നായകൻ മോഹൻലാൽ എന്ന് സൂചന

പ്രശസ്ത സംവിധായകൻ വിനയൻ അടുത്തതായി ഒരുക്കാൻ പോകുന്ന മലയാള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യുമെന്ന് വിനയൻ പ്രഖ്യാപിച്ചിരുന്നു. അതൊരു വലിയ ചിത്രമായിരിക്കുമെന്നും വിനയൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അത് തന്നെയാണോ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രമെന്നതിനു സ്ഥിരീകരണമില്ല. മോഹൻലാൽ രാവണനായി എത്തുന്ന ഒരു ചിത്രമൊരുക്കാനും വിനയന് പ്ലാനുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ ജയസൂര്യ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടി നായകനായി രാക്ഷസ രാജാവ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വിനയന്റെ ആലോചനകളിലുണ്ട് എന്ന വിവരവും അദ്ദേഹം പുറത്തു വിട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻ റിലീസായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഒരു വലിയ വിജയം നേടിയിരുന്നില്ല. ഇപ്പോൾ മ...

Facebook

Recommended Calls