മോഷൻ പോസ്റ്റർ പുറത്തിറങ്ങി ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന് കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ജയസൂര്യ-നാദിർഷ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ച് നടക്കും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് കിടിലൻ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം വരുന്നു നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുള്ള തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കൾ. ആറാട്...