Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ

 


മോഷൻ പോസ്റ്റർ പുറത്തിറങ്ങി

‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍.


ജയസൂര്യ-നാദിർഷ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ച് നടക്കും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


നാല് കിടിലൻ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം വരുന്നു

നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുള്ള തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കൾ.


ആറാട്ടിനായി ശ്രദ്ധ ശ്രീനാഥ് എത്തി

വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന 'ആറാട്ട് 'ന്റെ സെറ്റിൽ ശ്രദ്ധ ശ്രീനാഥ് ജോയിൻ ചെയ്തു. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.


ആദ്യ ഷെഡ്യൂൾ പൂർത്തിയായി

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത്ത്, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '19(1)എ' എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ഷൂട്ടിങ് പൂർത്തിയായി

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. സണ്ണി വെയ്നും അന്ന ബെന്നുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. 


മഞ്ജു വാര്യർ പാടിയ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി

മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവർ ഒന്നിക്കുന്ന സന്തോഷ് ശിവൻ ചിത്രം 'ജാക്ക് ആൻഡ് ജില്ലി'ലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. റാം സുരേന്ദർ ഈണം നൽകിയ ഗാനം മഞ്ജു വാര്യരാണ് ആലപിച്ചത്.












Facebook

Recommended Calls