Skip to main content

Posts

Showing posts with the label new release

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'വാങ്ക് ' രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

  ഉണ്ണി.ആറിന്റെ തിരക്കഥയിൽ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക് ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ ഇതാ : മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു മേജർ രവി, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, സിറാജുദ്ദീൻ, വിജയൻ വി നായർ, ശബ്ന മുഹമ്മദ്, സരസ ബാലുശ്ശേരി, തസ്നി ഖാൻ, ദർശൻ, സാക്കിബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊന്നാനി, വടക്കേക്കാട്, കുന്നംകുളം, വഴനി ഡാം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

മരക്കാറിന്റെ റിലീസ് വീണ്ടും മാറ്റി..?

  ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി വീണ്ടും മാറ്റിയതായി റിപ്പോർട്ട്. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ മാസം ആദ്യം അറിയിച്ചത്. എന്നാൽ ഇക്കുറി റംസാൻ നേരത്തെ ആയതിനാൽ മാർച്ച് 26ന് തീയറ്ററിലേക്ക് കൂടുതൽ പ്രേക്ഷകർ എത്താൻ സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടൽ. റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തിയറ്ററുകള്‍ കിട്ടൂ. റംസാന്‍ മാസത്തില്‍ മലബാര്‍ മേഖലയില്‍ കളക്ഷന്‍ വളരെ കുറവായിരിക്കുമെന്നും ഗള്‍ഫ് റിലീസിനെയടക്കം അത് ബാധിക്കുമെന്നതും ചിത്രം നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ചിത്രം പെരുന്നാളിന് റിലീസ് ചെയ്താലും സ്കൂൾ തുറക്കലും, കാലവർഷവും പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കും. ഇക്കാരണത്താൽ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് സാധ്യത. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് കൂടുതൽ വ്യക്തത ഈ...

രണ്ട് മലയാള ചിത്രങ്ങൾ കൂടി റിലീസ് പ്രഖ്യാപിച്ചു

  സിനിമാ തീയറ്ററുകൾ തുറന്ന സാഹചര്യത്തിൽ രണ്ട് മലയാള ചിത്രങ്ങൾ കൂടി റിലീസ് പ്രഖ്യാപിച്ചു. രജീഷ വിജയനും, ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'ലൗ'വും. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്മാൻ, ജോണി ആന്റണി, മാത്യു തോമസ്, ഇർഷാദ്, എന്നിവർ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം 'ഓപ്പറേഷൻ ജാവ'യുമാണ് റിലീസ് പ്രഖ്യാപിച്ചത്. ഐ.ഐ.എഫ്.കെയിലേക്ക് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 'ലൗ' എന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ സ്വന്തമാക്കിയ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, വീണ നന്ദകുമാര്‍, ജോണി ആന്‍റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ തരുൺ മൂർത്തി ചിത്രം 'ഓപ്പറേഷൻ ജാവ' ഫെബ്രുവരി 12ന് റിലീസ് ചെയ്യും. കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണം ആണ് കഥയ്ക്ക് പിന്നിൽ. ഓപ്പറേഷൻ കുബേര, ഓപ്പറേഷൻ സാഗര എന്നത് പോലെ തന്നെ ഓപ്പറേഷ...

ജയസൂര്യ ചിത്രം വെള്ളത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

    പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'വെള്ളം' റിലീസിന് ഒരുങ്ങുന്നു. ഈ മാസം 22ന് തീയറ്ററുകളിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ: പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ...

Facebook

Recommended Calls