സിനിമാ തീയറ്ററുകൾ തുറന്ന സാഹചര്യത്തിൽ രണ്ട് മലയാള ചിത്രങ്ങൾ കൂടി റിലീസ് പ്രഖ്യാപിച്ചു. രജീഷ വിജയനും, ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'ലൗ'വും. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്മാൻ, ജോണി ആന്റണി, മാത്യു തോമസ്, ഇർഷാദ്, എന്നിവർ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം 'ഓപ്പറേഷൻ ജാവ'യുമാണ് റിലീസ് പ്രഖ്യാപിച്ചത്.
ഐ.ഐ.എഫ്.കെയിലേക്ക് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 'ലൗ' എന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ സ്വന്തമാക്കിയ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, വീണ നന്ദകുമാര്‍, ജോണി ആന്‍റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.


