മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ 'ബിഗ് ബോസ് ' മൂന്നാം സീസണിന്റെ ടീസർ പുറത്തിറങ്ങി. ഈ മാസം പകുതിയോടെ പുതിയ സീസണിന്റെ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'ഷോ മസ്റ്റ് ഗോ ഓൺ' എന്ന ടാഗ് ലൈനോട് കൂടിയാണ് ടീസർ എത്തിയിരിക്കുന്നത്. ടീസർ ഇതാ : മുംബൈയിലെ ആദ്യ സീസണ് ശേഷം കഴിഞ്ഞ സീസൺ ചെന്നൈയാണ് വേദിയായത്. എന്നാൽ ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാകുന്നത് ചെന്നൈ തന്നെയാണ്. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. സാബു മോനാണ് ആദ്യ സീസൺ വിജയി ആയത്, എന്നാൽ കഴിഞ്ഞ സീസൺ കോവിഡ് വ്യാപനം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.