Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ബിഗ് ബോസ് സീസൺ 3 ടീസർ പുറത്തിറങ്ങി

 


മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ 'ബിഗ് ബോസ് ' മൂന്നാം സീസണിന്റെ ടീസർ പുറത്തിറങ്ങി. ഈ മാസം പകുതിയോടെ പുതിയ സീസണിന്റെ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 'ഷോ മസ്റ്റ് ഗോ ഓൺ' എന്ന ടാഗ് ലൈനോട് കൂടിയാണ് ടീസർ എത്തിയിരിക്കുന്നത്.

ടീസർ ഇതാ :


മുംബൈയിലെ ആദ്യ സീസണ് ശേഷം കഴിഞ്ഞ സീസൺ ചെന്നൈയാണ് വേദിയായത്. എന്നാൽ ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാകുന്നത് ചെന്നൈ തന്നെയാണ്. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. സാബു മോനാണ് ആദ്യ സീസൺ വിജയി ആയത്, എന്നാൽ കഴിഞ്ഞ സീസൺ കോവിഡ് വ്യാപനം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

Facebook

Recommended Calls