Skip to main content

Posts

Showing posts with the label shooting

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ദുൽഖറിനെ കാണാൻ വൻ ജനക്കൂട്ടം

  റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന 'സല്യൂട്ട് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബോബി & സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ആദ്യമായി ദിവസം തന്നെ സിനിമയുടെ ചിത്രീകരണം കാണാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ജനക്കൂട്ടം ഷൂട്ടിങ് ലൊക്കേഷനിൽ ഒത്തുകൂടി. അവസാനം തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇറങ്ങേണ്ടി വന്നു. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ഡയാന പെന്റി എത്തുമെന്നാണ് റിപ്പോർട്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകള്‍ക്...

ഷൂട്ടിങ് ആരംഭിക്കുന്നു

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ആയിരിക്കില്ല ഈ സിനിമ. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രീകരണത്തോടനുബന്ധിച്ച് പുറത്തുവിടും. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം സൗബിൻ പൂർത്തിയാക്കിയിരുന്നു. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി നടത്തിയ മേക്കോവർ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട മുടിയും താടിയും വളർത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പോലെയുള്ള ഒരു സ്‌റ്റൈലിഷ് കഥാപാത്രത്തെ നമുക്ക് ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. ജോഫിൻ ചാക്കോ സംവിധാനം ചെയ്ത 'ദ പ്രീസ്റ്റ് ' എന്ന ചിത്രമാണ് ഇനി അട...

Facebook

Recommended Calls