Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഷൂട്ടിങ് ആരംഭിക്കുന്നു

 


14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ആയിരിക്കില്ല ഈ സിനിമ. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രീകരണത്തോടനുബന്ധിച്ച് പുറത്തുവിടും.

അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം സൗബിൻ പൂർത്തിയാക്കിയിരുന്നു. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം.


ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി നടത്തിയ മേക്കോവർ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട മുടിയും താടിയും വളർത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പോലെയുള്ള ഒരു സ്‌റ്റൈലിഷ് കഥാപാത്രത്തെ നമുക്ക് ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. ജോഫിൻ ചാക്കോ സംവിധാനം ചെയ്ത 'ദ പ്രീസ്റ്റ് ' എന്ന ചിത്രമാണ് ഇനി അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രം. മാർച്ച് നാലിന് തീയറ്ററുകളിലൂടെ 'ദ പ്രീസ്റ്റ് ' പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.

Facebook

Recommended Calls