Skip to main content

Posts

Showing posts with the label shyju khalid

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫഹദ് ഫാസിലിന്റെ മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസിന്

  'ഇരുൾ' എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'ജോജി' എന്ന ചിത്രമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ ടീസർ ആമസോൺ പ്രൈം പുറത്തുവിട്ടു. വേൾഡ് പ്രീമിയറായി ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെ 'ജോജി' റിലീസ് ചെയ്യും. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്. ചിത്രത്തിന്റെ ടീസർ ഇതാ :

ഷൂട്ടിങ് പൂർത്തിയായി

  സിനിമാ മേഖല പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തുന്ന ഈ വേളയിൽ രണ്ട് മലയാള സിനിമകളുടെ ഷൂട്ടിങ് കൂടി പൂർത്തിയായി. അതിലൊന്ന് ഓരോ സിനിമാ പ്രേമിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജോജി' എന്ന ചിത്രമാണ്. ഹിറ്റുകൾ മാത്രം സമ്മാനിച്ച ഫഹദ് ഫാസിൽ - ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെയാണ് പൂർത്തിയായത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്സ്പിയറുടെ 'മാക്ബത്ത്' എന്ന വിഖ്യാത നാടകത്തിൽ പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കുന്ന ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഇന്നലെ പൂർത്തിയായി...

Facebook

Recommended Calls